SignIn
Kerala Kaumudi Online
Saturday, 08 August 2026 3.01 AM IST

ക്ഷേമപെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം:എം.വി.ഗോവിന്ദൻ

ss

തിരുവനന്തപുരം:പാവപ്പെട്ടവരുടെ ആശ്വാസമായ ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ 62 ലക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ക്ഷേമപെൻഷൻ അട്ടിമറിക്കാൻ ആലോചിക്കുന്നതിന്റെ ആദ്യഘട്ടമായി വേണം സർക്കാർ തീരുമാനത്തെ കാണാനെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1980-ൽ ഇ.കെ.നയനാർ സർക്കാർ 45രൂപ കർഷക തൊഴിലാളി പെൻഷൻ നടപ്പാക്കിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് കെ.കരുണാകരൻ പറഞ്ഞത് ഇത് പ്രത്യുത്പാദനപരമല്ല,​ വികസനവിരുദ്ധമെന്നായിരുന്നു. അതിന്റെ തുടർച്ചയാണ് യു.ഡി.എഫിന്റെ സമീപനം.ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർദ്ധിപ്പിച്ചതും എൽ.ഡി.എഫ് സർക്കാരാണ്. 2000 രൂപയായിരുന്ന ക്ഷേമപെൻഷൻ 3000 ആക്കുമെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് പറഞ്ഞത് വാഗ്ദാനമായി തന്നെ നിലനിൽക്കും.

തീരദേശത്ത് ഇത്രവലിയ വിഷയങ്ങൾ നടക്കുമ്പോഴും മത്സ്യതൊഴിലാളികളെ കാണാൻ പോലും വകുപ്പ് മന്ത്രി ശ്രമിച്ചില്ല. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഗൗരവതരമാണ്.ഫിഷറീസ് മന്ത്രി എവിടെയെന്ന് അറിയില്ല.ഇവരുടെ കുടുംബം വലിയ പ്രതിഷേധത്തിലാണ്. അവരോട് സംസാരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. കാണാതായ മത്സ്യതൊഴിലാളികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA