SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 PM IST

വൈക്കം സത്യഗ്രഹത്തിന്റെ മാസ്മരിക ശില്പി ശ്രീനാരായണഗുരു : പി.എസ്. ശ്രീധരൻ പിള്ള

ps-sreedharan-pillai

കോഴിക്കോട്: കോട്ടയം വൈക്കത്ത് സ്ഥാപിച്ച തന്തൈ പെരിയാർ സ്മാരകത്തെ വിമർശിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വൈക്കം സത്യഗ്രഹത്തിന്റെ മാസ്മരിക ശില്പി ശ്രീനാരായണഗുരുവാണ്. വൈക്കം സത്യഗ്രഹത്തിന്റെ സമ്പൂർണ നായകത്വം പെരിയാറിന് നൽകുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതി ആണോ എന്ന് പരിശോധിക്കണം. ഡിസംബറിൽ സ്മാരകം സ്ഥാപിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം അബദ്ധ ജടിലമായ ഒന്നാണ്. സ്റ്റാലിനും താൻ ബഹുമാനിക്കുന്ന ഒരു വ്യക്തിയും ചേർന്നാണ് അത് നടത്തിയതെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കെ.പി. കേശവമേനോൻ ഹാളിൽ എം. ജയരാജിന്റെ 'വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ" എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാറിന്റെയോ, സ്മാരകത്തിന്റെയോ പേരെടുത്തു പറയാതെയായിരുന്നു വിമർശനം. എം. വി. ശ്രേയാംസ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പി.വി. ചന്ദ്രൻ, ശ്രീകാന്ത് കോട്ടക്കൽ, എം. ജയരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEDHARAN PILLAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA