SignIn
Kerala Kaumudi Online
Thursday, 02 July 2026 1.48 AM IST

കേരളത്തിനെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗ്ലോബൽ ഹബ്ബാക്കും: റോജി എം.ജോൺ

aa

തിരുവനന്തപുരം: കേരളത്തിനെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗ്ലോബൽ ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ പറഞ്ഞു. സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ 'ഫസ്റ്റ് ചാപ്റ്റർ" പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള നിലവാരമുള്ള കോഴ്‌സുകൾ, ഗവേഷണ സൗകര്യങ്ങൾ, അക്കാഡമിക് സഹകരണങ്ങൾ തുടങ്ങിയവ വിപുലീകരിക്കും. കേരള നോളജ് വാലി, കേരള റിസർച്ച് പാർക്ക്, ഗ്ലോബൽ വാച്ച് ടവർ തുടങ്ങിയ പദ്ധതികളിലൂടെ കേരളം ലോകത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ വളർത്തിയെടുക്കും. നാലു വർഷ ബിരുദ (എഫ്.വൈ.യു.ജി.പി) പദ്ധതി നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി സി.പി.ജോൺ,​ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്​, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അഫ്സാന പർവീൺ​,​ വാർഡ് കൗൺസിലർ രാഖി രവികുമാർ, വിമൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ചിത്രാ റ്റി. നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI M JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA