SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

മാടായി കോളേജ് പ്രശ്നം തീർക്കുമെന്ന് തിരുവഞ്ചൂർ

thiruvanchoor

കണ്ണൂർ : മാടായി കോളേജ് വിഷയം രമ്യമായി പരിഹരിക്കുമെന്ന് പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയെ നയിക്കുന്ന കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എല്ലാവർക്കും പറയാനുള്ളത് കേൾക്കും എം കെ രാഘവന്റെ ഭാഗവും കേൾക്കും.പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശം സമിതി മുന്നോട്ട് വയ്ക്കും കോൺഗ്രസിന്റെ ദൗത്യം .എല്ലാവരെയും കൂട്ടി യോജിപ്പിക്കുകയാണ്.

എം.കെ.രാഘവൻ എം.പി ചെയർമാനായ സമിതിയുടെ കീഴിലുള്ള മാടായി കോളേജിൽ സി.പി.എം പ്രവർത്തകന് നിയമനം നൽകിയതുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധം പരിഹരിക്കാനെത്തിയ സമിതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്,അബ്ദുൾ മുത്തലിബ് എന്നിവരും അംഗങ്ങളാണ്..പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കെ.സുധാകരൻ അനുകൂലികളെയും എം.കെ.രാഘവൻ അനുകൂലികളെയും കണ്ണൂർ ഡി.സി.സി.യിലേക്ക് വിളിപ്പിച്ചാണ് സമിതി ചർച്ച നടത്തിയത്. നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. കണ്ണൂർ ഡി.സി.സി. കെ.പി.സി.സിക്ക് നൽകിയ റിപ്പോർട്ട് എം.കെ.രാഘവന് എതിരാണ്. കണ്ണൂർ ഡി.സി.സിയുടെ നിലപാടിനെ പരസ്യമായി വിമർശിച്ച് രാഘവനും രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANCHOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA