
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണസംഘം ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാറിന്റെ മൊഴിയെടുത്തു. പൊലീസിന്റെ പല അനാവശ്യ ഇടപെടലും പൂരം നിറുത്തിവയ്ക്കുന്നതിന് കാരണമായെന്ന് അനീഷ്‌കുമാർ മൊഴി നൽകി. കുടമാറ്റത്തിന് കുട കൊണ്ടുപോകാൻ അനുവദിക്കാതെ തടസപ്പെടുത്തി. എം.ജി റോഡിൽ ആളുകളെ തടഞ്ഞു. ബലപ്രയോഗവും പ്രതിസന്ധിയുണ്ടാക്കി. ഈ സംഭവങ്ങൾ നടക്കുമ്പോൾ മന്ത്രി കെ.രാജനും എം.എൽ.എയും എം.പിയും ഇടപെട്ടില്ലെന്നും മൊഴി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |