
തിരുവനന്തപുരം:നിയമസഭയിൽ മുൻ ധന മന്ത്രി കെ.എൻ.ബാലഗോപാലിന് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി .ബഡ്ജറ്റ് ചർച്ചകൾക്ക് മറുപടി പറയുന്നതിനിടെ നവ ലിബറൽ പരിഷ്ക്കാരങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ബാലഗോപാൽ ഇടപെടാൻ ശ്രമിച്ചത് മുഖ്യമന്ത്രി തടഞ്ഞു.ഇതിനെ ബാലഗോപാലും , പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചോദ്യം ചെയ്തതോടെയാണ് സഭയിൽ ബഹളമായത്.അതോടെ മുഖ്യമന്ത്രി വി.ഡി.സതീശനും ക്ഷുഭിതനായി.
സർക്കാരിന്റെ നയം പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്നത് ശരിയല്ല.അങ്ങനെ തടസ്സപ്പെടുത്താൻ നിങ്ങൾക്ക് ഒരവകാശവുമില്ലെന്ന പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.ഇതിൽ പ്രതിഷേധിച്ച് പിണറായി വിജയനും എഴുന്നേറ്റതോടെ വാഗ്ഗ്വാദമായി.ബഹളവും.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തെ സ്വർണ്ണശേഖരം വരെ വിദേശത്ത് പണയം വച്ചെന്നും അതിന് സമാനമാ
ണ് ഇപ്പോൾ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ ചോദ്യം ചെയ്താണ് ബാലഗോപാൽ ഇടപെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |