SignIn
Kerala Kaumudi Online
Friday, 25 September 2026 1.37 PM IST

ആയുർവേദ മെഡിക്കൽ അസോ. സംസ്ഥാന കൗൺസിൽ 22ന്

veena-george

പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 43 -ാം സംസ്ഥാന കൗൺസിൽ 22ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അദ്ധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എയാണ് മുഖ്യാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം വൈകിട്ട് 3.30ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA