SignIn
Kerala Kaumudi Online
Friday, 25 September 2026 1.34 AM IST

ജി.സുധാകരനെ മാനനഷ്ടക്കേസിൽ പൂട്ടാൻ സി.പി.എം തന്ത്രം

aa

ആലപ്പുഴ: നിരന്തര വിമർശനമുന്നയിക്കുന്ന ജി.സുധാകരൻ എം.എൽ.എയെ മാനനഷ്ടക്കേസിൽ കുടുക്കാനുള്ള തന്ത്രവുമായി സി.പി.എം. തുടർച്ചയായി നാലു മാനനഷ്ടക്കേസുകളാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ സജി ചെറിയാനൊപ്പമുള്ള യുവനേതൃനിര സുധാകരനെതിരെ ഫയൽ ചെയ്തിട്ടുള്ളത്.

ലഹരിക്കേസിൽ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസാണ് ഏറ്റവും ഒടുവിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആലപ്പുഴ ജെ.എഫ്.എം.സി കോടതിയിൽ കേസ് നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, സജി ചെറിയാന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് ബിനാമിയാണെന്ന ആക്ഷേപത്തിനും സി.പി.എം ഹരിപ്പാട് ഏരിയാകമ്മിറ്റിയംഗവും ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അനസ് അലി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ടതിനെതിരെ ലഹരി മാഫിയ ബന്ധം ആരോപിച്ചതിനെതിരെയും ഹർജി നൽകുകയായിരുന്നു. ജില്ലയിലെ സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനൽസുകളാണുള്ളതെന്ന നിരന്തര ആക്ഷേപത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിലർ വി.ജി.വിഷ്ണുവും ഒരു കോടി രൂപയുടെ നോട്ടീസ് സുധാകരന് അയച്ചിട്ടുണ്ട്.

പിന്നിൽ സമാന്തര നേതൃത്വം: ജി. സുധാകരൻ

വക്കീൽ നോട്ടീസുകൾക്ക് പിന്നിൽ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ ജില്ലാകമ്മിറ്റിയിലെ സമാന്തരനേതൃത്വമാണെന്ന് ജി.സുധാകരൻ കേരളകൗമുദിയോട് പറഞ്ഞു. വക്കീൽ നോട്ടീസുകൾക്ക് മറുപടി ഫയൽ ചെയ്തിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിനോ സംസ്ഥാന നേതൃത്വത്തിനോ ഇതിൽ നേരിട്ട് പങ്കില്ല. സമാന്തര പ്രവർത്തനത്തെപ്പറ്റി അഖിലേന്ത്യാ സെക്രട്ടറിക്കുമറിയില്ല. ഒമ്പതുസീറ്റുണ്ടായിരുന്ന ജില്ലയിൽ ഇപ്പോഴത്തെ സ്ഥിതിയെന്താണ്. സി.പി.എമ്മിനെ ഇല്ലാതാക്കൽ തന്റെ പരിപാടിയല്ല. അവരുടെ നേതാക്കന്മാരാണ് പാർട്ടിയെ ഇല്ലാതാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GSUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA