
തിരുവനന്തപുരം:പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിൽ, നിലപാടിലുറച്ച് സി.പി.ഐ.
അന്വേഷണത്തെ എതിർക്കുകയോ പിണറായിയെ പിന്തുണയ്ക്കുകയോ വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
മുൻനിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. പിണറായിക്കെതിരായ നിലപാടും സ്വീകരിക്കില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് എടുക്കേണ്ടെന്നും, അന്വേഷണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ സംസ്ഥാനസെക്രട്ടേറിയറ്റിൽ തീരുമാനിച്ചു.
അന്വേഷണം വിശദമായി ചർച്ച ചെയ്തു. അന്വേഷണം സി.പി.എമ്മിന് എതിരാകുന്നുണ്ടെങ്കിൽ ആ സമയത്ത് രാഷ്ട്രീയമായി പ്രതിരോധിക്കും. സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും. അടുത്ത മാസം 14ന് നിയമസഭാമാർച്ച് നടത്തും. പി.എം.ശ്രീ, ലേബർകോഡ്, വൈദ്യുതിപ്രതിസന്ധി എന്നിവ ഉയർത്തിയാണ് മാർച്ച്. 12 മുതലാണ് നിയമസഭാ സമ്മേളനം.
നിയമസഭാസമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലുള്ള തർക്കപരിഹാരത്തിന് സി.പി.എം നീക്കങ്ങളുണ്ടായിരുന്നു. തീരുമാനമാകുന്നതുവരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരേണ്ടതില്ലെന്നാണ് സി.പി.ഐ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ നിയമസഭാസമ്മേളന കാലത്തും തർക്കത്തെ തുടർന്ന് പാർലമെന്ററി പാർട്ടി യോഗം ചേരാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |