
ആലപ്പുഴ: ബി.ജെ.പിയിലെ എല്ലാ ഗ്രൂപ്പുകളെയും യോജിപ്പിച്ച് കൊണ്ടുപോകാൻ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വർഷങ്ങളായി അടുത്തറിയാവുന്ന വ്യക്തിയാണ്. നല്ല സൗഹൃദബന്ധവുമുണ്ട്. വിനയമാണ് മുഖമുദ്ര. കുശുമ്പോ കുന്നായ്മയോ ഗ്രൂപ്പ് കളിയോ ഇല്ലാത്ത വ്യക്തിയാണ്. എല്ലാ അർത്ഥത്തിലും മാന്യൻ. അപക്വമായതോ പ്രകോപനപരമായതോ ആയ വാക്കുകൾ അദ്ദേഹം ഉപയോഗിക്കില്ല. തൊട്ടതെല്ലാം പൊന്നാക്കിയ വ്യവസായിക്ക് രാഷ്ട്രീയം അമ്മാനമാടാൻ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെയായിരുന്നെങ്കിൽ അദ്ദേഹം സീറ്റുംകൊണ്ട് പോയേനെ. ശോഭാസുരേന്ദ്രൻ മിടുക്കിയായ പ്രാസംഗികയാണ്. ഇന്നത്തെ കേരളത്തിലെ അവസ്ഥയിൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് ശോഭയെക്കാൾ മെച്ചപ്പെട്ടത് രാജീവ് ചന്ദ്രശേഖറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |