SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

വി.എസിന്റെ നില അതീവഗുരുതരം

vs-achuthanandan

തിരുവനന്തപുരം : മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. നൽകുന്ന മരുന്നുകൾക്ക് അനുസരിച്ചുള്ള പുരോഗതി വി.എസിനില്ല. ഈ സ്ഥിതിയിൽ വെന്റിലേറ്ററിൽ തുടരുന്നത് അണുബാധയ്ക്ക് കാരണമാകുന്നെും ആശങ്കയുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്.യു.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് വിദഗ്ദ്ധരടങ്ങുന്ന മെഡിക്കൽ സംഘം എസ്.യു.ടിയിലെത്തി സ്ഥിതി വിലയിരുത്തി. സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ബേ​ബി​ ​ഇ​ന്ന​ലെ​ ​വി.​എ​സി​നെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA