SignIn
Kerala Kaumudi Online
Saturday, 01 August 2026 5.33 PM IST

വീട്ടമ്മ ടോയ്‌ലറ്റിൽ നിന്ന് പുറത്തേക്കിറങ്ങിയതും അരികിലൂടെ ഇഴഞ്ഞ് മൂർഖൻ, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം ജില്ലയിലെ വർക്കല പേരാറ്റിലാണ് സംഭവം. വീട്ടിൽ വിദേശയിനം പക്ഷികളെ വളർത്തുന്നുണ്ട്. അതുപോലെ 1,500 രൂപ വിലവരുന്ന എലികളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങളായി എലികളുടെ എണ്ണം കുറഞ്ഞുവരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീടാണ് ഇതിനുള്ള കാരണം വീട്ടുകാർക്ക് മനസ്സിലായത്. വീട്ടിലെ സ്റ്റോർ റൂമിനകത്തേക്ക് ഒരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് കണ്ട് ഭയന്ന ഇവർ ഉടൻതന്നെ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് തിരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൂന്നരമാസം പ്രായമുള്ള മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്. എലികളെ വിഴുങ്ങാനെത്തിയ മൂർഖൻ പാമ്പിനെ അടുപ്പിൽനിന്ന് പിടികൂടിയ ഞെട്ടിക്കുന്ന വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.

cobra-
വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ

English Summary

In Varkala, Thiruvananthapuram, a family discovered a cobra had been preying on their expensive pet rats. Noticing the rats diminishing, they spotted the snake entering their storeroom. Snake catcher Vava Suresh was called, and after a search, he successfully captured a 3.5-month-old cobra from the kitchen.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COBRA RESCUE, COBRA CAUGHT FROM HOME, COBRA IN VARKALA HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA