തിരുവനന്തപുരം ജില്ലയിലെ നെല്ലിവിള തൂക്കുപാലത്തിന് അടുത്തുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീട്ടിൽ സ്‌ത്രീ ഒറ്റയ്‌ക്കാണ് താമസം. അവരുടെ മക്കൾ പട്ടാളത്തിലാണ്. അവർ പുറത്ത് നിന്ന് വീട്ടിനകത്തേക്ക് കയറുന്നതിനിടെ ഒരു പാമ്പ് മുറിക്കുള്ളിലേക്ക് കയറുന്നത് കണ്ടുവെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്.
പാമ്പിനെ കണ്ടയുടൻ വാതിൽ പൂട്ടിയ ശേഷം നാട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. മുറിയിലെ അലമാര മാറ്റിയതും മൂർഖനെ കണ്ടു. ഒന്നല്ല, രണ്ട് പാമ്പുകൾ. ഇന്നലെ കിടക്കുന്ന സമയത്ത് കാലിൽ എന്തോ തട്ടിയാതായി വീട്ടമ്മ ഇതിനിടെ പറയുന്നുണ്ട്. കാണുക വീട്ടമ്മയുടെ കാലിൽ കയറിയ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Vava Suresh responded to a call from Nellivila, Thiruvananthapuram, where a woman reported a snake entering her home. Suresh discovered two cobras hidden behind an almirah in the room. The woman had also recounted feeling something brush her leg while sleeping the previous night, suggesting the snakes had been present for some time.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |