SignIn
Kerala Kaumudi Online
Saturday, 15 August 2026 8.15 PM IST

'ചിരിച്ചേ, ചിരിച്ചേ', അഖിലിന്റെ പുതിയ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ; മണിക്കൂറുകൾക്കുള്ളിൽ 13 മില്യൺ കാഴ്ചക്കാർ

akhil-nrd-
നടനും ഇൻഫ്ളുവൻസറുമായ അഖിൽ എൻആർഡി പങ്കുവച്ച റീൽ

'ചിരിച്ചേ, ചിരിച്ചേ' എന്ന കുറിപ്പോടെ നടനും ഇൻഫ്ളുവൻസറുമായ അഖിൽ എൻആർഡി പങ്കുവച്ച പുതിയ റീൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഏറെ നാളുകൾക്കുശേഷമാണ് അഖിൽ പുതിയ റീലുമായി സമൂഹമാദ്ധ്യമത്തിൽ സജീവമായത്. ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ഫോട്ടോഗ്രാഫറായ മറ്റൊരു സുഹൃത്തിനെ ക്ഷണിക്കുന്നതാണ് റീലിന്റെ പശ്ചാത്തലം.

ചടങ്ങിൽ എത്താമെന്ന് സുഹൃത്ത് സമ്മതിക്കുമ്പോൾ ക്യാമറയും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. സുഹൃത്തിന്റെ സാന്നിദ്ധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന തരത്തിലുള്ള നർമ്മത്തിലൂടെയാണ് വീഡിയോ മുന്നോട്ടുപോകുന്നത്.

റീൽ പങ്കുവച്ചതിന് പിന്നാലെ അഖിലിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് എത്തിയത്. നടൻമാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരടക്കം നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. അഖിലിന്റെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയിയിൽ ചർച്ചയായിരുന്നെങ്കിലും വിഷയത്തിൽ പരസ്യപ്രതികരണത്തിന് അഖിൽ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾക്ക് ശേഷം അഖിൽ പങ്കുവയ്ക്കുന്ന ആദ്യ റീലെന്ന നിലയിലും പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 13 മില്യണിലധികം കാഴ്ചക്കാർ റീലിന് ലഭിച്ചതായാണ് റിപ്പോർട്ട്. അഖിലിന് പിന്തുണയുമായി നിരവധി പേർ കമന്റ് ബോക്സിലും എത്തുന്നുണ്ട്.

English Summary

Actor and influencer Akhil NRD's new humorous reel, titled 'Smile, Smile,' has gained significant social media attention. This video marks his first post after recent public discussions concerning his personal life. The reel, depicting a lighthearted invitation for a housewarming, quickly garnered over 13 million views and received widespread support from fans and celebrities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHIL NRD, CONTENT CREATOR, ACTOR, SOCIALMEDIA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA