SignIn
Kerala Kaumudi Online
Monday, 29 June 2026 11.55 PM IST

ഇത്‌ കടന്നലുകൾ വാഴുന്നിടം, ഡിജിറ്റൽ മീഡിയ സെൽ മരക്കഴുത ഇവിടെ ഒരു മലയും മറിക്കാൻ പോകുന്നില്ല; എ കെ ആന്റണിയുടെ മകനെ പരിഹസിച്ച് പി വി അൻവ‌ർ

p-v-anwar

തിരുവനന്തപുരം:കെ.പി.സി.സി മീഡിയ സെൽ കൺവീനറും എ.കെ. ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണിയേയും കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിനെയും പരിഹസിച്ച് പി.വി. അൻവർ എം.എൽ.എ. അനിലിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജായ കോൺഗ്രസ് സൈബർ ടീമിൽ വന്ന കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് അൻവർ ഫേസ്ബുക്കിൽ രംഗത്തെത്തിയത്.

'വൺ മരക്കഴുത സ്‌പോട്ടഡ്' എന്ന തലക്കെട്ടോടെയാണ് അൻവർ തന്റെ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മീഡിയ സെൽ മരക്കഴുത അല്ലെങ്കിൽ തന്നെ ഇവിടെ ഒരു മലയും മറിക്കാൻ പോകുന്നില്ലെന്നും തല പോയാലും കൂടെ നിൽക്കുന്ന കടന്നലുകൾക്ക് മുന്നിൽ എന്ത് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് സൈബർ ടീം അനിലിനെതിരെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ ഭാഗങ്ങളും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം രംഗത്തെത്തിയത്. കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ എന്നും, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുളളതെന്നും കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്കിൽ ചോദിച്ചിരുന്നു.

എ.സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുളള പാഴുകളെ വച്ച് ഐ.ടി സെൽ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെൽ പിരിച്ചു വിടുന്നത് ആണെന്നും കോൺഗ്രസ് സൈബർ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV ANWAR, AK ANTONY, ANIL K ANTONY, CONGRESS CYBER TEAM, DIGITAL MEDIA CELL, ELECTION, ELECTION2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA