SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

സംഗീത നാടക അക്കാഡമിയിൽ ശബ്ദ സൗകുമാര്യം

1

തിരുവനന്തപുരം: ചലച്ചിത്ര ഗാനരംഗത്ത് പതിറ്റാണ്ടുകളായി തന്റേതായ ആലാപന ശൈലിയിലൂടെ ഇടം നേടിയ ജി.വേണുഗോപാലിന് സർക്കാർ നൽകുന്ന അംഗീകാരം കൂടിയാണ് കേരള സംഗീത നാടക അക്കാഡമി ചെയർമാൻ സ്ഥാനം .തന്നെക്കൊണ്ട് ആകും പോലെ അക്കാഡമിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
1980കളിൽ സർവകലാശാലാ യുവജനോത്സവ വേദികളിലൂടെ ശ്രദ്ധേയനായ ജി. വേണുഗോപാൽ 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാന രംഗത്തെത്തിയത്. തുടർന്ന് മലയാള സിനിമയിലെ ശ്രദ്ധേയ ഗായകരിലൊരാളായി മാറിയ അദ്ദേഹം മൂന്നു തവണ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 'ഉണരുമീ ഗാനം', 'താനേ പൂവിട്ട മോഹം' തുടങ്ങി നിരവധി ഗാനങ്ങൾ മലയാളിയുടെ സംഗീത സ്മൃതിയിൽ എന്നും തുളുമ്പി നിൽക്കും.

ഗായകൻ എന്നതിനപ്പുറം സംഗീതവും സാഹിത്യവും തമ്മിലുള്ള പാരസ്പര്യത്തെ സർഗാത്മകമായി സമീപിച്ച കലാകാരനാണ് ജി. വേണുഗോപാൽ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര പഠനവും പൂർത്തിയാക്കിയ അദ്ദേഹം ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. കവിതകൾക്ക് സംഗീതം നൽകി ആലപിക്കുന്ന 'കാവ്യരാഗം', 'കാവ്യഗീതികൾ' തുടങ്ങിയ സംരംഭങ്ങളിലൂടെ കവിതയെയും സംഗീതത്തെയും ചേർത്തു നിറുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA