SignIn
Kerala Kaumudi Online
Sunday, 27 September 2026 5.58 PM IST

ഓണം ബമ്പറടിച്ച ഭാഗ്യവാൻ കേരളം വിട്ടോ? അജ്ഞാതനായി തുടരുന്നതിന് പിന്നിൽ, കാത്തിരുന്ന് മലയാളികൾ

READ ENGLISH VERSION
lottery
ഓണം ബമ്പർ ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് കണ്ണൂർ ജില്ല ലോട്ടറി ഓഫീസിൽ നിന്നും വാങ്ങിച്ച ചക്കരക്കൽ മുത്തു ഏജൻസി ജീവനക്കാർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിടുന്നു.

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസി വാങ്ങി വഴിയോരക്കച്ചവടക്കാരനായ സുജിത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. മഹാഭാഗ്യവാൻ ആരെന്ന വിവരം പുറത്തുവന്നിട്ടില്ല. ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമ്മയില്ലെന്ന് സുജിത് പറയുന്നു. പൊതുവെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബമ്പർ ഭാഗ്യവാന്മാർ പുറത്തെത്താറില്ല. അനാവശ്യമായ ശ്രദ്ധയിൽപ്പെട്ട് പണം കടം ചോദിച്ചുവരുന്നവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണിത്. ഇതിനുമുമ്പ് 25 കോടിയുടെ ഓണം ബംപർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത്തരക്കാരുടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

വലിയ തുക സമ്മാനമായി ലഭിക്കുമ്പോൾ ധാരാളം ആളുകൾ സഹായം അഭ്യർത്ഥിച്ച് എത്താറുണ്ടെന്നും അതിനാൽ വിവരം പരമാവധി രഹസ്യമായി വയ്ക്കാനും കുടുംബവുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കാനും അനൂപ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ലോട്ടറി അടിച്ച വ്യക്തിക്ക് തന്റെ പേരോ ഫോട്ടേയോ പുറത്തുവിടാതെ തന്നെ സമ്മാനം കൈപ്പറ്റാനുള്ള എല്ലാ സൗകര്യങ്ങളും ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. ബാങ്ക് വഴി ടിക്കറ്റ് സമർപ്പിച്ചുകൊണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാവുന്നതാണ്.

English Summary

The winner of Kerala's 30 crore Onam Bumper lottery remains anonymous, despite the ticket being sold by a Kannur-based street vendor. Previous winners faced difficulties after revealing their identities, prompting many to stay hidden to avoid unwanted attention and loan requests. The lottery department facilitates anonymous prize claims via banks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER WINNER, KERALA LOTTERY WINNER, ONAM BUMPER LOTTERY, LOTTERY WINNER IDENTITY, KERALA LOTTERY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA