SignIn
Kerala Kaumudi Online
Sunday, 27 September 2026 8.30 PM IST

അവധിക്കാല തിരക്ക് : ബംഗളുരുവിലും ചെന്നൈയിലും നിന്ന് കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും,​ ബുക്കിംഗ് തുടങ്ങി

READ ENGLISH VERSION
ksrtc

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തും.

പ്രത്യേക സർവീസുകളുടെ വിവരങ്ങൾ

ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ

ബംഗളൂരു – കോഴിക്കോട്

ബംഗളൂരു – മലപ്പുറം

ബംഗളൂരു – തൃശൂർ

ബംഗളൂരു – നിലമ്പൂർ

ബംഗളൂരു – പൊന്നാനി

ബംഗളൂരു – എറണാകുളം

ബംഗളൂരു – ചങ്ങനാശ്ശേരി

ബംഗളൂരു – പാല

ബംഗളൂരു – ആലപ്പുഴ

ബംഗളൂരു – കൊല്ലം

ബംഗളൂരു – പുനലൂർ

ബംഗളൂരു – കൊട്ടാരക്കര

ബംഗളൂരു – ചേർത്തല

ബംഗളൂരു – ഹരിപ്പാട്

ബംഗളൂരു – കോട്ടയം

ബംഗളൂരു – അടൂർ

ബംഗളൂരു – കണ്ണൂർ

ബംഗളൂരു – പയ്യന്നൂർ

ബംഗളൂരു – കാഞ്ഞങ്ങാട്

മൈസൂരു – കണ്ണൂർ

മൈസൂരു – മധുര

ബെംഗളൂരു – തിരുവനന്തപുരം

ചെന്നൈ – തിരുവനന്തപുരം

ചെന്നൈ – എറണാകുളം (Multi Axle AC)

കേരളത്തിലെ വിവിധ ബസ് സ്റ്റേഷനുകളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ

കോഴിക്കോട് – ബെംഗളൂരു

നിലമ്പൂർ – ബെംഗളൂരു

പൊന്നാനി – ബെംഗളൂരു

മലപ്പുറം – ബെംഗളൂരു

തൃശൂർ – ബെംഗളൂരു

എറണാകുളം – ബെംഗളൂരു

ചങ്ങനാശ്ശേരി – ബെംഗളൂരു

പാല – മൈസൂരു

ആലപ്പുഴ – ബെംഗളൂരു

കൊല്ലം – ബെംഗളൂരു

പുനലൂർ – ബെംഗളൂരു

കൊട്ടാരക്കര – ബെംഗളൂരു

ചേർത്തല – ബെംഗളൂരു

ഹരിപ്പാട് – ബെംഗളൂരു

കോട്ടയം – ബെംഗളൂരു

അടൂർ – ബെംഗളൂരു

കണ്ണൂർ – ബെംഗളൂരു

പയ്യന്നൂർ – ബെംഗളൂരു

കാഞ്ഞങ്ങാട് – ബെംഗളൂരു

കണ്ണൂർ – മൈസൂരു

തിരുവനന്തപുരം – ബെംഗളൂരു

തിരുവനന്തപുരം – ചെന്നൈ

എറണാകുളം – ചെന്നൈ (Multi Axle AC)

ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ (Alternate Days) ആയിരിക്കും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെഎസ്ആർടിസി വാട്സ്ആപ്പ് ടിക്കറ്റിംഗ് (9447071021) കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ആഘോഷ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ സമയത്ത് യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി. അഭ്യർത്ഥിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, KSRTC SPECIAL SERVICE, BANGALORE KERALA BUS, CHENNAI KERALA BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA