SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

സാഹിത്യ അക്കാഡമി ചെയർമാൻ കല്പറ്റ എന്ന സവിശേഷ കാവ്യം

1

കോഴിക്കോട്: സൂക്ഷ്മമായ നിരീക്ഷണം,​ തനതായ ഭാഷ,​ ചിന്തയുടെ ആഴം... ഈ ഘടകങ്ങളാണ് സാഹിത്യ അക്കാഡമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കല്പറ്റ നാരായണന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. സാഹിത്യത്തെ കേവലം ആസ്വാദനത്തിന്റെ ഇടമായി മാത്രം കാണുന്നതല്ല അദ്ദേഹത്തിന്റെ ശൈലി. ഓരോ രചനകളും അദ്ദേഹത്തിന് ജീവിതത്തെയും സമൂഹത്തെയും സംസ്കാരത്തെയും മനസിലാക്കാനുള്ള സവിശേഷ വഴികളാണ്.

എഴുത്തും വിമർശനവും നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കല്പറ്റ നാരായണൻ,​ 1952 ജനുവരിയിൽ വയനാട്ടിലെ കല്പറ്റ കോട്ടത്തറയിലാണ് ജനിച്ചത്. കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലുമായിരുന്നു പഠനം.

തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലും അദ്ധ്യാപകനായി. കോഴിക്കോട് സർവകലാശാല മലയാള വിഭാഗം വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. ഈ കണ്ണടയൊന്നുവെച്ചുനോക്കൂ,​ അവർ കണ്ണുകൊണ്ടുകേൾക്കുന്നു, ഒഴിഞ്ഞ വൃക്ഷച്ഛായയിൽ, കോന്തല, സമയപ്രഭു, വീണപൂവും മറ്റുപ്രധാന കവിതകളും, തത്സമയം, ഇത്രമാത്രം, നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ, മറ്റൊരുവിധമായിരുന്നെങ്കിൽ,​ ഒരു മുടന്തന്റെ സുവിശേഷം, എന്നിവയാണ് പ്രധാന കൃതികൾ. ഇത്രമാത്രം ചലച്ചിത്രമായി. സാഹിത്യ അക്കാഡമി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. രാധയാണ് ഭാര്യ. മക്കൾ: പ്രഫുല്ല ചന്ദ്രൻ, ശരത് ചന്ദ്രൻ. മരുമക്കൾ: തുഷാര, വിനിഷ.

'അക്കാഡമിയെ എല്ലാ

തലമുറകൾക്കും സ്വീകാര്യമാക്കും"

എഴുത്തുകൊണ്ട് താൻ പുതിയ തലമുറയോട് ചേർന്നു നിൽക്കുന്നയാളാണെന്ന് കല്പറ്റ നാരായണൻ കേരളകൗമുദിയോട് പറഞ്ഞു. എല്ലാ തലമുറകളെയും ഉൾക്കൊള്ളുന്ന ഒരു സാഹിത്യ അക്കാഡമിയാണ് ലക്ഷ്യം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളെയും കൂടി ഉൾപ്പെടുത്തിയുള്ള സാഹിത്യ പ്രവർത്തനത്തിന്റെ ദക്ഷിണമേഖലാ കേന്ദ്രമാക്കി അക്കാഡമിയെ മാറ്റാൻ ആലോചനയുണ്ട്. സാഹിത്യ അക്കാഡമിയുടെ പ്രവർത്തനം തൃശൂരിനെ കൂടാതെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALPATTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA