SignIn
Kerala Kaumudi Online
Saturday, 19 September 2026 3.23 AM IST

എന്റെ വീട്ടിലുള്ളവർക്ക് അറിയത്തില്ല, പിന്നെയല്ലേ  നിങ്ങൾക്ക്; ആരും പിറന്നാളാശംസിച്ചില്ലെന്ന സങ്കടം പങ്കുവച്ചു, പിന്നാലെ സാവിത്രിയെ തേടിയെത്തിയ 'സമ്മാനം'

savithri

കൊച്ചുകുട്ടികളുടേത് മുതൽ മുത്തശ്ശിമാരുടെ വരെ ജന്മദിനങ്ങൾ ആഘോഷിക്കുന്നത് ഇന്നത്തെ ട്രെൻഡാണ്. കേക്ക് മുറിച്ചും, വലിയ പാർട്ടികൾ സംഘടിപ്പിച്ചുമൊക്കെയാണ് പലരും ജന്മദിനം ആഘോഷിക്കുന്നത്.

എന്നാൽ എല്ലാവരുമുണ്ടായിട്ടും ആരും ആശംസയറിയിക്കാത്തതിനാൽ വേദനിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു സ്ത്രീ തന്റെ വിഷമങ്ങൾ പങ്കുവച്ചുകൊണ്ട് സാവിത്രി അംബി എന്ന സ്ത്രീസോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. 'ഒന്ന് വിഷ് ചെയ്യാമോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'പിറന്നാൾ ആശംസകൾ അംബിക്കുട്ടീ...ഗോഡ് ബ്ലസ് യൂ...നിങ്ങൾക്കറിയാമോ ഇന്നെന്റെ പിറന്നാളാണെന്നുള്ള വിവരം. നിങ്ങളെങ്ങനെ അറിയാനാണ്. എന്റെ വീട്ടിലുള്ളവർക്ക് അറിയത്തില്ല. പിന്നെയല്ലേ നിങ്ങളറിയുന്നത്. ഇപ്പോൾ സമയം അഞ്ച് മണിയായി. ഈ നിമിഷം വരെ ഒരു മനുഷ്യരും ഫോൺ ചെയ്തുപോലും ഹാപ്പി ബെർത്ത്‌ഡേ എന്ന് പറഞ്ഞില്ല. ഇപ്പോൾ നിങ്ങൾ ഓർക്കും തൊണ്ണൂറാമത്തെ വയസിലാണോ അമ്മച്ചീ, കിളവി ബെർത്ത്‌ഡേ ആഘോഷിക്കുന്നതെന്ന്. ഇപ്പോൾ നൂറ് വയസുള്ളവരും ബെർത്ത് ഡേ ആഘോഷിക്കുന്ന സമയമാണ്. എനിക്ക് എല്ലാവരും ഉണ്ട്. പക്ഷേ ഓർത്തിരുന്ന് വിഷ് ചെയ്യാനൊന്നും ആരുമില്ല. ഇത് കണ്ടിട്ട് നിങ്ങളെല്ലാവരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ് കേട്ടോ.'- എന്നാണ് സാവിത്രി വീഡിയോയിൽ പറയുന്നത്.

ശ്രീവിദ്യ മുല്ലശ്ശേരി, സിത്താര കൃഷ്ണകുമാർ, അശ്വതി ശ്രീകാന്ത്, ദിവ്യാ ഉണ്ണി, നിരഞ്ജന അനൂപ്, ശിൽപ ബാല അടക്കമുള്ളവർ സാവിത്രിയ്ക്ക് ആശംസയറിയിച്ചിട്ടുണ്ട്.

A post shared by Savithri Ambi (@savithri.ambi)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAVITHRI AMBI, BIRTHDAY WISHES, INSTAGRAM VIDEO, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA