തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30 മുതൽ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ലീഗിന് കൊടിയേറുന്നത്.
ഉദ്ഘാടനദിനത്തിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ സീസൺ ചാമ്പ്യൻസായ കൊല്ലം സെയിലേഴ്സിനെ നേരിടും. രാത്രി 7.45നാണ് മത്സരം. സെപ്തംബർ നാലിന് സെമിഫൈനലുകൾ വരെ ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം. സെപ്തംബർ അഞ്ചിനാണ് ഫൈനൽ.
ക്രിസ് ഗെയ്ൽ 29നെത്തും
കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹഉടമയായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ 29ന് കെ.സി.എൽ കാണാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും. അന്ന് ഉച്ചയ്ക്ക് 2.30ന് തൃശൂർ ടൈറ്റാൻസും ബ്ലൂ ടൈഗേഴ്സും തമ്മിലാണ് മത്സരം
ഇന്നത്തെ മത്സരങ്ങൾ
തൃശൂർ ടൈറ്റാൻസ് Vs കാലിക്കറ്റ് ഗ്ളോബ് സ്റ്റാഴ്സ്
2.30 pm മുതൽ
കൊച്ചി ബ്ലൂ ടൈഗേഴ്സ് Vs കൊല്ലം സെയിലേഴ്സ്
7.45 pm മുതൽ
സ്റ്റാർ സ്പോർട്സ് 3 ചാനലിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്
പ്രവേശനം സൗജന്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |