SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.58 AM IST

സാമ്പാറും തീയലുമെല്ലാം അടുക്കളയിൽ നിന്ന് ഔട്ടാകും, പ്രശ്‌നം രൂക്ഷം

sambar
സാമ്പാർ

കൊല്ലം: അടുക്കള ബഡ്ജറ്റിന് കനത്ത തിരിച്ചടിയായി ചെറിയുള്ളി വില 100ന് മുകളിൽ തുടരുന്നു. കഴിഞ്ഞ മാസം കിലോയ്ക്ക് 96 രൂപയായിരുന്നിടത്ത് ഇപ്പോൾ വില 130 രൂപയിലെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വലിയ വർദ്ധനവുണ്ടായത്.


കാശ്മീരി മുളകിന്റെ വിലയും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 700 രൂപയായിരുന്ന വില ഈ ആഴ്ച 830 രൂപയിലേക്കെത്തി. എന്നാൽ സാധാരണ മുളക്, പിരിയാൻ മുളക്, മല്ലി എന്നിവയുടെ വിലകളിൽ വലിയ വ്യത്യാസമില്ല. സവാളയും വെളിച്ചെണ്ണയും കഴിഞ്ഞ മാസത്തെ പോലെ വിലയിൽ മാറ്റമില്ലാതെ തുടരുമ്പോൾ, പയർ, പരിപ്പ് വർഗങ്ങൾക്കും പഞ്ചസാര, ജീരകം തുടങ്ങിയവയ്ക്കും ചെറിയ വിലവർദ്ധനവുണ്ടായിട്ടുണ്ട്.

ഈ ആഴ്ചയിലെ വില (കിലോയ്ക്ക്)


ആന്ധ്രാ അരി: 44.50-49
പച്ചരി: 42
ഉണ്ട അരി: 46.50
വടി അരി: 57.50
മുളക്: 300
പിരിയാൻ മുളക്: 330-390
കാശ്മീരി മുളക്: 830
മല്ലി: 182
പയർ: 105-125
വൻപയർ: 65 -118
കടല: 95-108
മസൂർ തുമര: 82
ചെറിയ ഉള്ളി: 130
സവാള: 60
പഞ്ചസാര: 55
വെളിച്ചെണ്ണ (കേര): 265
ജീരകം: 315
കടുക്: 105
ഉലുവ: 96

English Summary

Small onion prices continue to remain above ₹100 per kg, putting a heavy burden on household budgets. Prices have risen from ₹96 per kg last month to ₹130 per kg now.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEGITABLES, PRICE HIKE, SAMBAR, TEEYAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA