വിഴിഞ്ഞം: മൂന്നുമാസത്തിനിടയിൽ വിഴിഞ്ഞത്തുനിന്നും വിദേശ തീൻമേശയിലെത്തിയത് അൻപതിനായിരം ടൺ കണവ മത്സ്യങ്ങൾ. ഓണക്കാലത്തും ഓലക്കണവയുമെല്ലാം യഥേഷ്ടം ലഭിക്കുകയാണ്.ഈ വർഷത്തെ മത്സ്യബന്ധന സീസൺ ആരംഭിച്ച് ചുരുങ്ങിയ കാലയളവിലാണ് ഇത്തവണ ഇത്രയധികം കണവ മത്സ്യങ്ങൾ ലഭിച്ചത്.
പ്രാഥമിക കണക്കനുസരിച്ച് അൻപതിനായിരം ടണ്ണോളം കണവ കിട്ടിയെന്നാണ് കണക്ക്. കണവയ്ക്ക് മാർക്കറ്റിൽ ഇപ്പോൾ നല്ല വിലയാണ്. ഇടത്തരം സൈസ് ഉള്ള ചതക്കണവയ്ക്ക് കിലോയ്ക്ക് 750ഉം ചെറിയ സൂചിക്കണവയ്ക്ക് കിലോയ്ക്ക് 500 രൂപയുമാണ് ഇപ്പോൾ വിഴിഞ്ഞത്തെ വില. കല്ലൻ കണവയുടെ ലഭ്യത കൂടിയതോടെ വില 650ൽ നിന്നും450ലേക്ക് താഴ്ന്നതായി തൊഴിലാളികൾ പറഞ്ഞു. ഓലക്കണവ ഇനത്തിന് കിലോയ്ക്ക് 300രൂപയാണ് വില.
മൊത്തവ്യാപാരക്കാർ ലേലത്തിനെടുത്ത മത്സ്യം കൊച്ചിയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഇവിടെ നിന്നും സംസ്‌കരിച്ച് പാക്കറ്റുകളായാണ് വിദേശ മാർക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |