
തിരുവനന്തപുരം: പത്ത് കോടി രൂപ സമ്മാനത്തുകയുള്ള മണ്‍സൂണ്‍ ബംബര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ കെ.എസ്. അഞ്ജു അറിയിച്ചു.
ഇതുവരെ 40 ലക്ഷം ടിക്കറ്റ് വിറ്റു. കൂടുതല്‍ പാലക്കാട് 11.14ലക്ഷം. രണ്ടാമത് തൃശൂര്‍ 4.54ലക്ഷം.തിരുവനന്തപുരത്ത് 3.58ലക്ഷം. മലപ്പുറത്താണ് കുറവ് 1.29ലക്ഷം. കഴിഞ്ഞ വര്‍ഷം 33 ലക്ഷമായിരുന്നു മണ്‍സൂണ്‍ ബംബര്‍ വില്‍പന.
രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ് . കൂടാതെ 5000,1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
#തട്ടിപ്പിനെതിരെ ജാഗ്രത വേണം
ലോട്ടറിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് ലോട്ടറി വകുപ്പ് നിര്‍ദ്ദേശിച്ചു. വ്യാജ വെബ്‌സൈറ്റുകളിലൂടെ ടിക്കറ്റ് വാങ്ങരുത്.
സമ്മാനം ലഭിച്ചുവെന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീ, പ്രോസസിംഗ് ഫീ, ജിഎസ്ടി, ടാക്‌സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പാണ്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒടിപി, യു.പി.ഐ പിന്‍,ആധാര്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് തോന്നിയാല്‍ 1930എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |