SignIn
Kerala Kaumudi Online
Sunday, 23 August 2026 2.22 AM IST

കടലിൽ ഇറങ്ങാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ, തെക്കൻ തീരങ്ങളിൽ ഭീഷണി ഗുരുതരം,​ നഷ്ടം കോടികൾ

fishermen
മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുരുങ്ങിയ കടൽ ചൊറികളെ വലയിൽ നിന്ന് നീക്കം ചെയ്യുന്നു.

കരുനാഗപ്പള്ളി: കടലിൽ ജെല്ലിഫിഷ് (കടൽച്ചൊറി) വ്യാപകമായതോടെ കടലിൽ ഇറങ്ങാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. മത്സ്യങ്ങളെക്കാൾ കൂടുതൽ കടൽച്ചൊറി വ്യാപിച്ചതോടെ വള്ളങ്ങളിൽ പണിക്ക് പോകാൻ കഴിയാതെ ദുരിതത്തിലാണ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കുടുംബങ്ങളിലേക്ക് ആവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു.

 തെക്കൻ തീരങ്ങളിൽ ഭീഷണി ഗുരുതരം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ തെക്കൻ തീരങ്ങളിലാണ് ജെല്ലിഫിഷ് കൂട്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ തീരത്തോട് അടുക്കുന്ന ഇവ ജനുവരി മാസത്തോടെയാണ് സാധാരണയായി പിൻവാങ്ങുന്നത്. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇവയുടെ സാന്നിദ്ധ്യം ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് ആവാസവ്യവസ്ഥയെയും മത്സ്യബന്ധനത്തെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു.

 വലകൾ നശിക്കുന്നു; സാമ്പത്തിക നഷ്ടം കോടികൾ

വള്ളങ്ങളിൽ മീൻ കണ്ട് വല കോരുമ്പോൾ ആയിരക്കണക്കിന് കടൽച്ചൊറികളാണ് വലയിൽ കുടുങ്ങുന്നത്. ഇവയെ മത്സ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നത് അത്യന്തം കഠിനമാണ്. പ്രധാനമായും മൂന്ന് തരം കടൽച്ചൊറികളാണ്

  • വെള്ളംകൊള്ളി: അമിതമായ ഭാരമുള്ള ഇവ വലയിൽ കുടുങ്ങുമ്പോൾ ഭാരം താങ്ങാനാവാതെ വലകൾ പൊട്ടിപ്പോകുന്നു. ഇത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

  • കടിയൻ / തീച്ചൊറി: ഇവ ശരീരത്തിൽ തട്ടിയാൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നു.

  • നീലൻ ചൊറി: ഇവയും വൻതോതിൽ വലകളിൽ നിറയുന്നത് മത്സ്യബന്ധനത്തിന് തിരിച്ചടിയാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISHERMEN, FISHERMEN SEA WARNING, FISHERMEN LOSSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA