
തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിലാണ് നടക്കുന്നത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റുകഴിഞ്ഞു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.
ലോട്ടറി അടിക്കാൻ സാദ്ധ്യതയുള്ള നമ്പരുകളെ കുറിച്ചും ലക്കി നമ്പരുകളെ കുറിച്ചുമുള്ള വിവരം പങ്കുവയ്ക്കുകയാണ് 2022ലെ ഓണം ബംപർ വിജയിയായ തിരുവനന്തപുരം സ്വദേശി അനൂപ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫസ്റ്റ് പ്രൈസ് അടിക്കുന്ന നമ്പരൊന്നും മുൻകൂട്ടി പറയാനാകില്ലെന്ന് അനൂപ് വ്യക്തമാക്കുന്നു. എന്നാൽ 5000ത്തിന്റെ പ്രൈസ് വരുന്നത് അറിയാൻ പറ്റും. ഡെയ്‌ലി ലോട്ടറി എടുക്കുന്ന ആൾക്ക് അതിന്റെ ഒരു ചെറിയ ട്രിക്ക് മനസിലാകും. അവസാനത്തെ നാല് നമ്പരിൽ മിക്കവാറും ഒൻപതിൽ തുടങ്ങുന്നതായിരിക്കും അടിക്കുക. 9906, 4434 അങ്ങനെ ഒരു ഫാൻസി നമ്പർ ഉണ്ട്. ഈ 99ന്റെ തന്നെ റൗണ്ട് ചെയ്ത് പലരീതിയിൽ വരുന്നുണ്ട്. അത് നോക്കുമ്പോൾ മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ട് കാര്യങ്ങളാണ് ലോട്ടറി അടിക്കാൻ വേണ്ടതെന്നും അനൂപ് പറയുന്നു. ഒന്ന് നമ്മുടെ ഒരു ഭാഗ്യം പോലെ. രണ്ട് നമ്മൾ എടുക്കുന്ന നമ്പർ കറക്ട് സെലക്ട് ചെയ്ത്എടുത്തുകഴിഞ്ഞാൽ കിട്ടാനുള്ള സാദ്ധ്യതയുണ്ട്.
ഇത്തവണ ലോട്ടറി എടുക്കാൻ പോകുന്ന ആളോട് പറയാൻ ഉള്ളത് ലോട്ടറി കിട്ടിയാൽ അത് വിളിച്ച് പറഞ്ഞ് നടക്കാതിരിക്കുക എന്നതാണെന്നും അനൂപ് കൂട്ടിച്ചേർത്തു. ബാങ്കുമായി നേരിട്ട് സംസാരിക്കുക, വീട്ടുകാരോട് മാത്രം പറയുക. ബാങ്കിൽ കൊടുത്തു കഴിഞ്ഞാൽ പൈസ കിട്ടാൻ ഒരുമാസം പിടിക്കും. ഡയറക്ട് ഓഫീസിലാണ് കൊടുക്കുന്നതെങ്കിൽ നമുക്ക് നേരത്തെ കൂട്ടി പൈസ കിട്ടും. പക്ഷേ നമ്മൾ ഒരു ബാങ്കുമായിട്ട് ഇടപെട്ട് അവർ പറയുന്നപോലെ ചെയ്യുക. ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെ കാണുമ്പോൾ തന്നെ അവർ പറഞ്ഞുതരും. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്. നമ്മൾ അതനുസരിച്ച് ചെയ്ത് കഴിഞ്ഞാൽ നമുക്ക് അതിന് നല്ലൊരു പലിശ കിട്ടും. അടിപൊളിയായി പോകാൻ അത് തന്നെ ധാരാളം. അനൂപ് പറയുന്നു. ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശ കൊണ്ട് സുഖമായി ജീവിക്കാം. ഒരുകോടി ഇട്ടാൽ മാസം 50000 രൂപ പലിശ കിട്ടും. അപ്പോൾ 15 കോടിക്ക് എത്രകിട്ടുമെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ എന്നും അനൂപ് വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |