SignIn
Kerala Kaumudi Online
Friday, 02 October 2026 3.19 AM IST

കേരള പൊലീസിന് 120 മെഷീൻ ഗൺ

READ ENGLISH VERSION
manoj

തിരുവനന്തപുരം: മിനിറ്റിൽ 600 മുതൽ 1200 റൗണ്ട് വരെ വെടിയുതിർക്കാനാവുന്ന 120 സബ്-മെഷീൻ ഗണ്ണുകൾ കേരളാ പൊലീസ് വാങ്ങുന്നു. വി.ഐ.പികളുടെ സുരക്ഷയ്ക്കും ക്രമസമാധാനം ഉറപ്പാക്കാനുമാണിത്. . പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര സഹായത്തിൽ നിന്ന് 2.52 കോടി ചെലവിട്ട് 120 മെഷീൻ ഗൺ വാങ്ങാൻ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കി. തോക്കൊന്നിന് 2.1 ലക്ഷം രൂപയാണ് വില.ഇതിന് പുറമെ 100 ഓട്ടോമാറ്റിക് , 155 ഗ്ലോക്ക് പിസ്റ്റൾ വാങ്ങാനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

നഗരങ്ങളിലും ജനവാസ മേഖലകളിലും ഭീകര വിരുദ്ധ ഓപ്പറേഷനുകൾക്കും അടിയന്തര സാഹചര്യങ്ങൾക്കും ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് സബ്മെഷീൻ ഗൺ.ചെറുതും ഭാരം കുറ‌ഞ്ഞതുമായ ഇവ വേഗത്തിൽ തുടർച്ചയായി വെടിയുതിർക്കാനാവും കൊണ്ടു നടക്കാനും എളുപ്പമാണ്. പിസ്റ്റളുകളിലെ 9 എം.എം വെടിയുണ്ടകളാണ് ഇതിലും ഉപയോഗിക്കുന്നത്. വി.ഐ.പി സുരക്ഷ, അകമ്പടി, കെട്ടിടങ്ങളിലെ തെരച്ചിലുകൾ, വാഹനങ്ങളിൽ നിന്ന് നിറയൊഴിക്കൽ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം. തിരുച്ചിറപ്പള്ളിയിലെ ഓർഡനൻസ് ഫാക്ടറി ഡി.ആർ.ഡി.ഒയുമായി ചേർന്നാണ് സബ്മ മെഷീൻ ഗണ്ണുണ്ടാക്കുന്നത്. അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് ഇക്വിപ്മെന്റ് ഇന്ത്യയും, എൽ-ആൻഡ്-ടി, കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്, പി.എൽ.ആർ സിസ്റ്റംസ് എന്നിവ ഇസ്രായേലുമായടക്കമുള്ള സംയുക്ത സംരംഭങ്ങളിലും നിർമ്മിക്കുന്നു.

സെക്കൻഡിൽ

20 വെടിയുണ്ട

ഫുൾ ഓട്ടോമാറ്റിക് മോഡിൽ ഒരു സെക്കൻഡിൽ 20 വരെ വെടിയുണ്ടകൾ പായിക്കാനാവും. ട്രിഗറിൽ അമർത്തിപ്പിടിച്ചാൽ വെടിയുണ്ട തീരും വരെ വെടിയുതിർക്കാം.

പൊലീസിന് വാങ്ങുന്നത് സമാനമായ പ്രഹര ശേഷിയും, 30 റൗണ്ട് മാഗസിൻ ശേഷിയുമുള്ള തോക്കുകളാണ്. സിംഗിൾ, സെമി ഓട്ടോമാറ്റിക് മോഡുകളിൽ വെടിയുതിർക്കാനുമാവും.

''മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ ആക്രമണം നേരിടാനുമെല്ലാം സബ് മെഷീൻ ഗൺ ഉപയോഗിക്കും. ആധുനിക ആയുധങ്ങൾ പൊലീസിന് അത്യാവശ്യമാണ്.''

-റവാഡ ചന്ദ്രശേഖർ,

പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA