SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.25 PM IST

കേരളത്തിന്റെ ഖജനാവിലേക്ക് പണം ഒഴുകുന്നു; ആദ്യ ദിനം വിറ്റത് 8.72 ലക്ഷം ടിക്കറ്റുകള്‍

lottery
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി വില്‍പ്പനയ്ക്ക് ആവേശകരമായ തുടക്കം. വില്‍പ്പനയുടെ ആദ്യ ദിനത്തില്‍ ഇന്നലെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ആദ്യ ദിനത്തില്‍ 3,17,850 ടിക്കറ്റുകളുടെ വില്‍പ്പന നടന്നിരുന്നു . ആദ്യദിന വില്‍പ്പനയില്‍ 5,54,690 ടിക്കറ്റുകളുടെ വര്‍ദ്ധനയുണ്ട്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഓണം ബംബറിന് 90ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പന ലക്ഷ്യം.

ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് നേട്ടമായതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ. എസ് അഞ്ജു അറിയിച്ചു.

വരും ദിവസങ്ങളില്‍ തിരുവോണം ബംബര്‍ ടിക്കറ്റുകള്‍ക്കുള്ള വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ എന്നിവരില്‍ നിന്ന് മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആര്‍. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടര്‍ അറിയിച്ചു

English Summary

record opening day sale for onam bumper lottery in kerala

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER, LOTTERY, BUSINESS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA