SignIn
Kerala Kaumudi Online
Friday, 24 July 2026 1.14 AM IST

ഉപതിരഞ്ഞെടുപ്പ്: തദ്ദേശവാർഡുകളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

aa

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ കരട് വോട്ടർപട്ടിക പുറത്തിറക്കി. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.ശേഷാദ്രിനാഥൻ അറിയിച്ചു. കരട് പട്ടികയിൽ ആകെ 306947 വോട്ടർമാരാണുള്ളത്. ഇതിൽ 157616 സ്ത്രീകളും 149327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളുമാണ്. കരട് പട്ടിക പരിശോധിക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾ, താലൂക്ക്/വില്ലേജ് ഓഫീസുകൾ, sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സാധിക്കും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആഗസ്റ്റ് 5വരെ പേര് ചേർക്കാം. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം,കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ( തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA