വീടുകളിലെ അടുക്കളത്തോട്ടത്തിൽ സാധാരണയായി കൃഷിചെയ്യുന്ന ഒന്നാണ് വഴുതന. അധികം സമയവും പരിചരണവും ആവശ്യമില്ലാത്തതിനാൽ ഇത് കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. ഏതുകാലാവസ്ഥയിലും വഴുതന കൃഷി ചെയ്യാവുന്നതാണ്. പറമ്പിലും വീടിന്റെ ടെറസിലും വഴുതന എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും. അതും നിറയെ കായ്ഫലത്തോടെ. അത്തരത്തിൽ വഴുതനയിൽ നിന്ന് നിറയെ വിളവ് ലഭിക്കുന്ന ഒരു കൃഷിരീതി പരിചയപ്പെടാം.
മണ്ണിലോ ഗ്രോബാഗുകളിലോ വഴുതന കൃഷിചെയ്യാം. നഴ്സറികളിൽ നിന്ന് വിത്തോ അല്ലെങ്കിൽ തൈകളോ വാങ്ങാൻ ലഭിക്കും. വിത്താണ് നടുന്നതെങ്കിൽ അത് മുളപ്പിച്ച ശേഷം മാറ്റിനടുന്നതാണ് നല്ലത്. ഗ്രോബാഗിൽ വളക്കൂറുള്ള മണ്ണുനിറച്ച് അതിൽ വേണം വിത്ത് നടാൻ. നടുന്നതിന് മുൻപ് കമ്പോസ്റ്റ്, ചാണകം എന്നിവ മണ്ണിലിട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുക്കണം. ഇത് മുളയ്ക്കാൻ ഏഴുമുതൽ 14 ദിവസം വരെ വേണ്ടിവന്നേക്കും.
തൈകളാണെങ്കിൽ നാലുമുതൽ ആറ് ആഴ്ചവരെ പ്രായമാകുമ്പോൾ ഇവ മാറ്റി നടണം. വഴുതനയ്ക്ക് ദിവസവും 6–8 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണെന്ന കാര്യം മറക്കരുത്. അതേസമയം വഴുതന കൃഷിയിൽ ചോറുകൂടി ഉൾപ്പെടുത്തിയാൽ ഇരട്ടി വിളവ് നേടാം. വഴുതന ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും കീടങ്ങളെ അകറ്റി മികച്ച വിളവ് ഉറപ്പാക്കാനും ചോറുകൊണ്ടുള്ള ഈ പൊടിക്കൈ സഹായിക്കും.
അതിനായി ഒരു കപ്പ് ചോറ് അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കണം. ഇനി ചോറിലേയ്ക്ക് 100 ഗ്രാം ശർക്കര ചേർത്തുകൊടുക്കണം. കഞ്ഞിവെള്ളം കൂടി ഇതിലേയ്ക്ക് ഒഴിച്ച് ഒന്ന് ഇളക്കിയോജിപ്പിച്ച ശേഷം നാലുദിവസം ഇത് അടച്ചുവയ്ക്കണം. നാലുദിവസത്തിന് ശേഷം ഈ മിശ്രിതം നന്നായി ഇളക്കി വഴുതന ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം. ഈ രീതിയിൽ കൃഷി ചെയ്താൽ വഴുതനയിൽ നിന്ന് മികച്ച വിളവ് ലഭിക്കും.
A Malayalam news report details easy brinjal cultivation for home gardens, noting its adaptability to various conditions. It highlights a specific technique to double yields: preparing a mixture of cooked rice, jaggery, and rice water. This fermented mixture, applied to the plant base after four days, reportedly boosts growth, repels pests, and ensures a superior harvest of brinjals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |