SignIn
Kerala Kaumudi Online
Monday, 12 October 2026 11.14 AM IST

100 ഹെക്‌ടറിൽ പാലക്കാടൻ മട്ടയും ഐആർ20മടക്കം ഒന്നാന്തരം നെൽകൃഷി, കേരളത്തിൽ കാണാനാകുക ഇവിടെമാത്രം

paddyfield
100 ഹെക്‌ടറിൽ നെൽകൃഷി നടക്കുന്ന വേമേം പാടം

മാനന്തവാടി: വയനാടിന്റെ കാർഷിക പാരമ്പര്യത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന കാഴ്ച്ചയാണ് വേമേം പാടത്ത് എത്തിയാൽ. 100 ഹെക്ടറോളം സ്ഥലത്ത് പച്ചപ്പണിഞ്ഞ് നിൽക്കുന്ന നെൽകൃഷി ഒരു പ്രതീക്ഷയാണ്. വയനാടൻ കാർഷിക പാരമ്പര്യം അവസാനിച്ചില്ലാ എന്നുള്ളതിന്റെ.നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്ന ജില്ലയിലെ തന്നെ അപൂർവ്വം വയലുകളിൽ ഒന്ന് കൂടിയാണ് വേമേം പാടം.

ഉൽപ്പാദനം വർദ്ധിക്കുമെന്നതും നെല്ലിന് ഡിമാൻഡ് കൂടുതലായതിനാലും മൂപ്പെത്തിയ പാലക്കാടൻ മട്ട, ഐ.ആർ. 20, ഭാരത് എന്നീ വിത്തുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ജൂലൈയിൽ പൂട്ടൽ തുടങ്ങി, വിത്ത് പാകി ,ആഗസ്റ്റിൽ നടീൽ നടത്തും. ഏറെ ജലസേചന സൗകര്യങ്ങളുള്ള പാടശേഖരം കൂടിയാണിത്. ഒരുകാലത്ത് നെൽകൃഷിയായിരുന്നു വയനാടിന്റെ ഗ്രാമീണ ജീവിതത്തിന്റെ പ്രധാന അടയാളങ്ങളിലൊന്ന്.

പാടങ്ങളിലെ കൃഷിപ്പണികളും കൊയ്ത്തുത്സവങ്ങളും കർഷകരുടെ അധ്വാനവുമെല്ലാം നാടിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കാലം മാറി. കൃഷിയുടെ രീതികൾ മാറി. പല പാടങ്ങളിലും നെൽകൃഷി കുറഞ്ഞു. കൃഷിയിടങ്ങളുടെ മുഖച്ഛായയ്ക്കും മാറ്റം വന്നു. ഒരുകാലത്ത് വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്ന വിശാലമായ നെൽപ്പാടങ്ങൾ ഇന്ന് പലയിടങ്ങളിലും അപൂർവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വേമം പാടം വേറിട്ടൊരു കാഴ്ചയായി മാറുന്നത്.

വളങ്ങളുടെയും മരുന്നിന്റെയും വിലവർദ്ധനവ് കർഷകരെ ആശങ്കയിലാക്കുന്നു

ഒരു ഏക്കർ നെൽകൃഷി ചെയ്യുന്നതിന് 40,000 രൂപയോളമാണ് ഉൽപ്പാദന ചിലവ് വരുന്നത്. എന്നാൽ വളങ്ങളുടെയും മരുന്നിന്റെയും വില വർദ്ധനവാണ് കർഷകരെ ആശങ്കക്കിടയാക്കുന്നുണ്ട്. ഫാക്ടം ഫോസിന് കഴിഞ്ഞ വർഷം 1450 രൂപയാണെങ്കിൽ ഇപ്പോൾ അത് 2300 രൂപ ആയി വർദ്ധിച്ചു, പൊട്ടാഷിന് 1800 ഉള്ളത് 2200 രൂപയായി വർദ്ധിച്ചു. ഒരു ക്വിന്റലിന് 3000 രൂപ തോതിലാണ് സപ്ളൈക്കോ നെല്ല് ശേഖരിക്കുന്നത് ഒരുകാലത്ത്.

English Summary

The lush paddy fields spread across nearly 100 hectares at Vemom Padam in Wayanad stand as a symbol of hope, reflecting the survival of the region’s rich agricultural heritage. It is also one of the few remaining fields in the district where both Nanja (wet-season) and Puncha (dry-season) paddy cultivation are practised.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA FARMING, PADDYFIELD, VEMEM PADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE