SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.45 PM IST

ഒരുപിടി ഉലുവയുണ്ടോ? തക്കാളിച്ചെടി ഇനിമുതൽ കുലകുത്തി കായ്ക്കും

tomato-plant
പ്രതീകാത്മക ചിത്രം

എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറികളിലൊന്നാണ് തക്കാളി. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉല്പ്പാദനത്തെ സഹായിക്കുകയും ലൈക്കോപീൻ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ലൈക്കോപീൻ ആന്റിഓക്സിഡന്റ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

വീടുകളിൽ പറമ്പിലും ചട്ടിയിലും ഗ്രോബാഗിലും എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുമെന്നതിനാൽ വീട്ടമ്മമാരുടെ അടുക്കളത്തോട്ടത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് തക്കാളി. എന്നാൽ പലപ്പോഴും ഇത്തരത്തിൽ കൃഷിചെയ്യുമ്പോൾ കാര്യമായ വിളവ് ലഭിക്കാറില്ല. ഇലകളും പൂക്കളും കൊഴിഞ്ഞുപോകുന്നു, കായ്കൾക്ക് വലിപ്പമില്ല, കീടങ്ങളുടെ ശല്യം തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. എന്നാൽ ഈ പ്രശ്നങ്ങൾ ഇനിയുണ്ടാകില്ല.

തക്കാളി ചെടികളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കുലകുത്തി കായ്ക്കാൻ സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടാം. അതിനായി അടുക്കളയിലുള്ള ഉലുവ മാത്രം മതി. മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടാനും ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉലുവ വളരെ നല്ലതാണ്. ഇതിനായി ആദ്യം ഒരുപിടി ഉലുവ ഒരു ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ കുതിർത്തുവയ്ക്കണം. അതിനുശേഷം കുതിർന്ന ഉലുവ വെള്ളത്തോടുകൂടി അരച്ചെടുക്കണം.

ഈ വെള്ളത്തിലേയ്ക്ക് അൽപ്പം സാധാരണ വെള്ളം കൂടി ചേർത്ത് തക്കാളിച്ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഉലുവ നേരിട്ടും മണ്ണിൽ വളമായി ഇട്ടുകൊടുക്കാം. അതിനായി ഉലുവ ചെറുതായി വറുത്ത ശേഷം നന്നായി പൊടിച്ചെടുക്കണം. ഈ പൊടി തക്കാളിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ വിതറി ചെറുതായി ഇളക്കിക്കൊടുക്കണം. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം കൂട്ടും.

ഉലുവയിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ, ഫോസ്ഫറസ് എന്നിവ തക്കാളി ചെടികളുടെ ഇലകൾക്ക് നല്ല പച്ചപ്പും കരുത്തും നൽകുന്നു. ചെടികളുടെ വേരുകൾ ആഴത്തിൽ ഇറങ്ങാനും ശക്തമാകാനും ഇത് സഹായിക്കും. തക്കാളിച്ചെടികളെ രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുകയും ചെയ്യുന്നു.

English Summary

Home gardeners often face challenges like low yields and pest problems when cultivating tomatoes, despite their popularity. An effective solution involves fenugreek. Applying a diluted fenugreek solution or mixing its powder into the soil enriches plants with nitrogen, promotes healthy growth, strengthens roots, and offers protection from diseases, ensuring better harvests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FENUGREEK FOR TOMATO PLANT GROWTH, TOMATO PLANT FRUITING TIPS, TOMATO GROWING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE