SignIn
Kerala Kaumudi Online
Monday, 02 November 2026 2.14 PM IST

റബർ കർഷകർക്കുണ്ടായത് കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത നേട്ടം, ഇനിയുള്ള മൂന്നുമാസമാണ് ശരിക്കും വിസ്മയം

rubber
പ്രതീകാത്മക ചിത്രം

കാളികാവ് : വില 300 റബറിന്റെ ചരിത്രത്തിലാദ്യം. കേരളത്തിൽ റബറുത്പാദനം തുടങ്ങിയ ശേഷം ഇത്ര വലിയ നേട്ടം ഉണ്ടായിട്ടില്ല. ഇപ്പോൾ കേരളത്തിൽ ആർ.എസ്.എസ് ഗ്രേഡ് വൺ റബറിന് കിലോയ്ക്ക് 2​98-300 രൂപയാണ് വില. ഗ്രേഡ് അഞ്ചിന് 292 രൂപയും. റബർപാൽ 60 ശതമാനം ഡി.ആർ.സി 195, ഒട്ടുപാൽ 217 രൂപയുമാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. പ്രാദേശികമായി കുറഞ്ഞ മാറ്റങ്ങളുണ്ടാവാം. കേരള ചരിത്രത്തിൽ ഇതിനു മുമ്പ് കൂടിയ വില ലഭിച്ചത് 2011ൽ 248 രൂപയാണ്.

ഇക്കാലമത്രയും വരവും ചെലവും പൊരുത്തപ്പെടാത്ത നിലയിൽ കർഷകർ കഷ്ടിച്ച് നിലനിന്നു പോവുകയായിരുന്നു. വൻതോതിലുള്ള ചരക്ക് ദൗർലഭ്യവും സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ വന്ന കുറവുമാണ് പ്രധാനമായും വിലക്കയറ്റത്തിനിടയാക്കിയത്. രാജ്യത്ത് ലക്ഷക്കണക്കിന് മെട്രിക് ടണ്ണിന്റെ ഉത്പാദന ക്ഷാമമാണ് ഇപ്പോൾ നിലവിലുള്ളത്.

വാഹന നിർമ്മാണ മേഖലയിലും ടയർ കമ്പനികളിലും റബറിനുള്ള ആവശ്യകത ഉയർന്നതാണ് വിപണിക്ക് കരുത്തായത്. ഇനിയുള്ള മൂന്നുമാസം സംസ്ഥാനത്ത് റബറിന്റെ ഉത്‌പാദന സീസൺ ആരംഭിക്കുകയാണ്. കഴിഞ്ഞ ഒരു ദശകത്തെ അപേക്ഷിച്ച് ഉദ്പാദനച്ചെലവ് അമ്പത് ശതമാനത്തോളം ഉയർന്നെങ്കിലും

ഇപ്പോഴത്തെ മുന്തിയ വില സീസണിൽ നിലനിന്നാൽ കർഷകർക്ക് താൽക്കാലികമായെങ്കിലും ആശ്വാസമാകും.

ആഗോളകാരണങ്ങളും

  • ഇറക്കുമതിയിലുണ്ടായ തടസ്സങ്ങളും ചെലവും റബർ വില കൂടാൻ കാരണമായി.
  • പശ്ചിമേഷ്യൻ സംഘർഷവും കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിലെ തടസ്സങ്ങളും കാരണം വിദേശത്തുനിന്ന് റബറെത്തിക്കാൻ ചെലവേറി .ഇത് ആഭ്യന്തര വിപണിക്ക് അനുകൂലമായി.
  • ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കൃത്രിമ റബറിന്റെ നിർമ്മാണച്ചെലവേറി. ഇതോടെ വ്യവസായങ്ങൾ സ്വാഭാവിക റബറിനെ ആശ്രയിക്കാൻ തുടങ്ങി.
  • പ്രധാന ഉത്‌പാദന രാജ്യങ്ങളായ തായ്‌ലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും കാരണം റബർ ഉത്‌പാദനം ഗണ്യമായി കുറഞ്ഞതും ഗുണമായി.

ഇനം വില(കിലോയ്ക്ക്)​

ആർ.എസ്.എസ് ഗ്രേഡ് വൺ

2​98-300

ഗ്രേഡ് അഞ്ച് 292

റബർപാൽ (60 ശതമാനം ഡി.ആർ.സി)​ 195,

ഒട്ടുപാൽ 217

English Summary

Rubber prices in Kerala have reached a historic high of ₹300 per kg for the first time since rubber production began in the state. RSS Grade One rubber is currently priced at ₹298–₹300 per kg, marking an unprecedented milestone for the industry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RUBBER PRICE 300, RUBBER PRICE HIKE KERALA, RUBBER MARKET RATE, KERALA RUBBER FARMERS, RUBBER PRICE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE