കിലോയ്ക്ക് 1500 രൂപവരെ; നാവിൽ അലിഞ്ഞുപോകുന്ന മധുരമുള്ള പഴങ്ങൾ, കുറഞ്ഞ പരിപാലനത്തിൽ എളുപ്പത്തിൽ സമ്പാദിക്കാം
1 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 18, 2026 01:40 PM IST
മാങ്കോസ്റ്റീൻ
കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഫലവൃക്ഷമാണ് മാങ്കോസ്റ്റീൻ. ഇന്തോനേഷ്യയിലാണ് ഉത്ഭവിച്ചതെങ്കിലും കേരളീയർക്ക് ഏറ്റവും ഇഷ്ടമുള്ള ഫലങ്ങളുടെ പട്ടികയിൽ മാങ്കോസ്റ്റീൻ മുൻപന്തിയിലുണ്ട്. കട്ടിയുള്ള തോടിനുള്ളിൽ ഇതളുകളായി കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള മാംസളഭാഗത്തിന് അതീവമധുരമാണ്. നല്ല കട്ടിയുള്ള പുറംതോടായതുകൊണ്ടുതന്നെ പക്ഷികൾ റാഞ്ചുമെന്ന ഭയമില്ലാതെ വളർത്താം. കിലോയ്ക്ക് 1500 രൂപവരെയാണ് മാർക്കറ്റിൽ മാങ്കോസ്റ്റീൻ പഴങ്ങളുടെ വില.
കൃഷിരീതി
സാധാരണയായി ഏഴ് മുതൽ 25 മീറ്റർവരെ ഉയരത്തിൽ വളരുന്ന ഫലവൃക്ഷമാണ് മാങ്കോസ്റ്റീൻ.
ബഡ് ചെയ്ത തൈകൾ വാങ്ങിനട്ടാൽ നാല് വർഷം കഴിയുമ്പോഴേക്കും കായ്ഫലം തന്നുതുടങ്ങും
കടുത്ത വേനൽക്കാലം ഒഴിവാക്കി മഴക്കാലത്തിന്റെ തുടക്കത്തിൽ തൈകൾ നടുന്നതാണ് എപ്പോഴും അനുയോജ്യം. ഇത് ചെടിയുടെ വേരുകൾ മണ്ണിൽ പെട്ടെന്ന് പിടിച്ചുവളരാൻ സഹായിക്കും.
നല്ലരീതിയിൽ പടർന്ന് ഒരു തണൽമരം പോലെയാണ് മാങ്കോസ്റ്റീൻ മരങ്ങൾ വളരുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ ആറ് മുതൽ എട്ട് മീറ്റർവരെ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
തൈയ്കളുടെ വേരിന്റെ വലിപ്പത്തിനനുസരിച്ചുവേണം കുഴിയെടുക്കാൻ. ഇളക്കിയിട്ടിരിക്കുന്ന മണ്ണിന്റെ അതേ അളവിൽ ചാണകപ്പൊടി ചേർക്കണം. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കുന്നത് വേരുകൾക്ക് ശക്തി കിട്ടാൻ സഹായിക്കും. ഇവ കൂട്ടിക്കലർത്തിയ മണ്ണിലേക്ക് വേണം ചെടി നടാൻ.
ആദ്യത്തെ രണ്ട് വർഷം ചെടികൾക്ക് അമിതമായ വെയിൽ ലഭിക്കുന്നത് നല്ലതല്ല. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ, വെള്ളം കെട്ടിക്കിടക്കാനും പാടില്ല.
വർഷത്തിൽ രണ്ട് തവണയായി ജൈവവളങ്ങൾ ചേർക്കുന്നതും നല്ലതാണ്.
കൂടിയ വെറൈറ്റി മാങ്കോസ്റ്റീൻ പഴങ്ങൾക്ക് കിലോയ്ക്ക് 1500 രൂപവരെ മാർക്കറ്റിൽ ലഭിക്കും
English Summary
Mangosteen grows well in Kerala and can bear fruit within four years. Its fruits are highly valued, fetching up to ₹1,500 per kg.
RELATED TOPICS: MANGOSTEEN CULTIVATION, MANGOSTEEN FARMING TIPS, FARMING TIPS, FRUIT PLANTS, VARIETY FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ