SignIn
Kerala Kaumudi Online
Thursday, 15 October 2026 1.48 PM IST

മൂന്നോ നാലോ പ്ലാസ്റ്റിക് കുപ്പിയുണ്ടെങ്കിൽ ഒരുദിവസത്തെ കറിക്കുള്ള വക ഉറപ്പ്, പരീക്ഷിച്ചുനോക്കിയാലോ‌?

cheera
ചീര

കൃഷി, സ്ഥലമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതെന്നാണ് വയ്പ്പ്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നചൊല്ലുപോലെ പറമ്പോ, ടെസറോ ഇല്ലാത്തവർക്കും കൃഷിചെയ്യാം. അതും തീരെ ചെലവുകുറച്ച്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളാണ് ഇത്തരത്തിലെ കൃഷിക്ക് സഹായിക്കുന്നത്. ചീരപോലുള്ളവയാണ് ഇവയിൽ കൃഷിചെയ്യാൻ ഏറെ എളുപ്പം. എവിടെയെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇവ വയ്ക്കാം. മൂന്നാേ നാലോ കുപ്പിയിൽ നിന്ന് ഒരുദിവസത്തെ കറിക്കുള്ള ചീര ഉറപ്പായും കിട്ടും.

കുപ്പിയിൽ കൃഷിചെയ്യുന്നത് എങ്ങനെ?

അത്യാവശ്യം വലിപ്പമുള്ള ഒഴിഞ്ഞ വെള്ളക്കുപ്പികൾ (രണ്ടുലിറ്റർ കൊള്ളുന്നവ) ശേഖരിക്കുകയാണ് ആദ്യപണി. ഇവ നന്നായി കഴുകി വൃത്തിയാക്കണം. അതിനുശേഷം കുപ്പിയുടെ മുകൾ ഭാഗം മുറിച്ചുമാറ്റണം. മുകൾ ഭാഗം ഉപയോഗ ശൂന്യമാണ്. വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങളിടണം. മൂന്നോ നാലോ ചെറിയ ദ്വാരങ്ങൾ മതിയാവും. ചൂടാക്കിയ കമ്പി ഇതിനായി ഉപയോഗിക്കാം.

അടുത്ത ഘട്ടമാണ് മണ്ണുനിറയ്ക്കൽ. ജൈവ വളങ്ങൾ, ചകിരിച്ചോറ് എന്നിവചേർത്ത കല്ലില്ലാത്ത മണ്ണുവേണം നിറയ്ക്കാൻ. അതിനുശേഷം ചീരയുടെ വിത്തുകൾ പാകുകയോ തൈകൾ നടുകയോ ചെയ്യാം. രണ്ട് മൂടിൽ കൂടുതൽ ഒരു കുപ്പിയിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിത്തുമുളയ്ക്കുമ്പോൾ രണ്ടെണ്ണത്തിൽ കൂടുലുണ്ടെങ്കിൽ ആരോഗ്യമുള്ള രണ്ടെണ്ണത്തിനെ മാത്രം നിറുത്തി ശേഷിക്കുന്നവയെ പിഴുതുമാറ്റണം. നടുമ്പോൾ മുതൽ ആവശ്യത്തിന് വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. നന ആവശ്യത്തിൽ കൂടുതലാവാതിരിക്കാനും ശ്രദ്ധിക്കണം.

മുറിച്ചെടുക്കാനുള്ള വലിപ്പമാകുമ്പോൾ രണ്ടോ മൂന്നോ ഇല വിട്ടശേഷം മുറിച്ചെടുക്കാം. തുടർന്ന് ചുവടിളക്കി അല്പം ജൈവ വളം നൽകണം. അല്പദിവസം കഴിയുമ്പോൾ തന്നെ വീണ്ടും മുറിച്ചെടുക്കാൻ പാകത്തിന് വളർന്നിട്ടുണ്ടാവും. ഒരുമാസത്തിലേറെ ഇത്തരത്തിൽ വിളവെടുക്കാൻ കഴിയും എന്നാണ് അനുഭവസ്ഥർ പറയുന്നത്.

ചീരയ്ക്കുപുറമേ അമര, തക്കാളി എന്നിവയും കുപ്പിയിൽ കൃഷിചെയ്യാം. എന്നാൽ അവയ്ക്ക് ചീരയെക്കാർ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

English Summary

Farming is often considered an activity meant only for those who own land. However, even people without a garden or terrace can grow plants at very little cost. Empty plastic bottles can be used to make this kind of gardening possible.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLASTIC BOTTLE GARDENING, SPINACH GROWING AT HOME, BOTTLE FARMING MALAYALAM, PLASTIC BOTTLE VEGETABLE GARDENING, VEETTIL CHEERA KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE