SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.32 PM IST

അമ്പരപ്പിക്കുന്ന മൈലേജ്: വില 6.99 ലക്ഷം രൂപ മുതൽ, വലിയ മാറ്റങ്ങളുമായി ടൊയോട്ടയുടെ പുത്തൻ ഗ്ലാൻസ

toyota-glanza

ടൊയോട്ടയുടെ ഏറ്റവും പുതിയ ഗ്ലാൻസ വിപണിയിൽ അവതരിപ്പിച്ചു. ഇ,എസ്, ജി, വി എന്നീ വേരിയന്റുകളിലാണ് ടൊയോട്ട പുതിയ പ്രീമിയം ഹാച്ച്ബാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ പുറത്തിറങ്ങുന്ന ഈ വാഹനത്തിൽ ഒട്ടേറെ സവിശേഷതകളാണ് ടൊയോട്ട ഒളിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കി ബലേനോയുമായി പ്ലാറ്റ്‌ഫോമും പവർട്രെയിനും പങ്കിടുന്ന ഗ്ലാൻസ, ഹ്യുണ്ടായ് ഐ 20, ഹ്യുണ്ടായ് ഐ 20 എൻ ലൈൻ, ടാറ്റ ആൾട്രോസ് എന്നിവയോടാണ് മത്സരിക്കുന്നത്.

പ്രാരംഭ വില പ്രഖ്യാപിച്ചെങ്കിലും ഓരോ വേരിയന്റിന്റെയും വില പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള നാല് സിലിണ്ടർ എൻജിന് പകരമായി മാരുതി സുസുക്കിയുടെ Z12E 1.2 ലിറ്റർ ത്രീസിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് വാഹനത്തിലെ ഏറ്റവും പ്രധാന മാറ്റം. പെട്രോളിലും സിഎൻജിയിലും വാഹനം പുറത്തിറങ്ങും. പെട്രോൾ വേരിയന്റിൽ വാഹനം 83 ബിഎച്ച്പി പവറും 112എൻഎം ടോർക്കും പുറപ്പെടുവിക്കും.

5സ്പീഡ് മാനുവൽ ഗിയർബോക്സും 5സ്പീഡ് ഒട്ടേമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാകും. മുൻപത്തെ പെട്രോൾ എൻജിനെ അപേക്ഷിച്ച് പുതിയ എൻജിൻ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിനായി ഒരു 'ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ്' സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6.99 ലക്ഷം രൂപ മുതൽ 10.49 ലക്ഷം രൂപ വരെയാണ് (എക്സ്‌ഷോറൂം) വില.

English Summary

Toyota has launched its new Glanza premium hatchback, available in E, S, G, and V variants. Sharing its platform with the Maruti Suzuki Baleno, it features a 1.2-litre three-cylinder petrol engine with petrol and CNG options. Priced between ₹6.99 lakh and ₹10.49 lakh (ex-showroom), the Glanza offers improved fuel efficiency and competes with Hyundai i20 and Tata Altroz.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOYOTA GLANZA, TOYOTA GLANZA PRICE, TOYOTA GLANZA NEW MODEL, TOYOTA GLANZA FEATURES, TOYOTA CARS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE