SignIn
Kerala Kaumudi Online
Sunday, 11 October 2026 5.48 PM IST

10ഗ്രാം മരക്കഷ്ണത്തിന് വില 85 ലക്ഷം രൂപ; സ്വർണത്തേക്കാൾ വിലയുള്ള 'ദൈവങ്ങളുടെ മരം', ഇന്ത്യയിലും കൃഷി

READ ENGLISH VERSION
kynam
കൈനം മരത്തിന്റെ കഷ്ണങ്ങൾ

സ്വർണമാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവെന്നാണ് പലരും കരുതുന്നത്. എന്നാൽ സ്വർണത്തെക്കാൾ വിലയുള്ള ഒരു മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?​ ഈ മരത്തിന്റെ 10 ഗ്രാം മരക്കഷ്ണം സ്വന്തമാക്കണമെങ്കിൽ ഏകദേശം 85 ലക്ഷം രൂപ നൽകേണ്ടി വരും. കൈനം എന്നറിയപ്പെടുന്ന അഗർവുഡ് ഇനത്തിൽപ്പെടുന്ന മരത്തിനാണ് ഇത്രയും ഡിമാൻഡ്. ഇത് 'ദൈവങ്ങളുടെ മരം' എന്നും അറിയപ്പെടുന്നു.

തെക്ക് കിഴക്കൻ ഏഷ്യ,​ ഇന്ത്യ,​ ചൈന,​ മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് ഈ അഗർവുഡ് മരം സാധാരണയായി കണ്ട് വരുന്നത്. പ്രത്യേകതരം പൂപ്പലാണ് കൈനത്തെ ഇത്രയും വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്. 600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോവരുന്ന മരക്കഷ്ണത്തിന് ലഭിച്ചത് 171 കോടിയാണെന്നാണ് മാദ്ധ്യമ റിപ്പോർട്ട്.

പ്രത്യേകതരം പൂപ്പൽ ബാധിക്കുന്നതോടെ മരത്തിൽ റെസിൻ ഉൽപാദിപ്പിക്കുകയും ഇത് മരത്തെ സുഗന്ധമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. വർഷങ്ങളെടുത്താണ് റെസിൻ ഉൽപാദനം നടക്കുന്നത്. ഇത് മരത്തിന്റെ ഒരു വശത്ത് മാത്രമേ നടക്കുകയുള്ളൂ. ഇന്ത്യയിൽ അസമിലാണ് ഈ മരം ഉള്ളത്. വാണിജ്യ ആവശ്യങ്ങൾക്കായാണ് ഇവിടത്തെ കർഷകർ കൈനം കൃഷി ചെയ്യുന്നത്.

പെർഫ്യൂം വ്യവസായത്തിന് ഒഴിച്ചുകൂടാനാകാത്ത ഈ മരം ഊദ് നിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൈനത്തിന് ഗൾഫ് രാജ്യത്താണ് ഏറെയും ആവശ്യക്കാർ. മിഡിൽ ഈസ്റ്റിൽ അതിഥികൾ വീട്ടിലേക്ക് വരുമ്പോൾ ഈ മരത്തിന്റെ ചെറിയൊരു കഷ്ണം വീട്ടിൽ പുകയ്ക്കുന്ന പതിവുണ്ട്. കൊറിയയിൽ വൈൻ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. ചൈനയിലും ജപ്പാനിലും ആത്മീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.

English Summary

Kynam, a rare variety of agarwood, is considered one of the world’s most expensive types of wood. Known as the “Tree of Gods,” it can reportedly fetch up to ₹85 lakh for just 10 grams. A special fungal infection triggers the production of fragrant resin, making the wood highly valuable.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KYNAM TREE, AGARWOOD CULTIVATION INDIA, KYNAM WOOD PRICE, TREE OF GODS, ASSAM AGARWOOD FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE