SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.47 PM IST

തായ്ലൻഡിൽ വെള്ളപ്പൊക്കം: റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചുയർന്നു, കുരുമുളക് വിലയും കുതിച്ചു

money
പ്രതീകാത്മക ചിത്രം

കോട്ടയം: തായ്ലൻഡിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ടാപ്പിംഗ് തടസപ്പെട്ടതോടെ റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചുയർന്നു. ഇതിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിലയും വർദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിൽ ടാപ്പിംഗ് കുറഞ്ഞതോടെ ഷീറ്റ് ലഭ്യതയിൽ ഇടിയുകയാണ്. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് എട്ട് രൂപയാണ് കൂടിയത്. ആർ.എസ്.എസ് 4 റബർ ബോർഡ് വില കിലോയ്ക്ക് 285.50 രൂപയായി. വൻകിട വ്യവസായികൾ 288–290 രൂപ വരെ നൽകി വാങ്ങുന്നുണ്ട്. അന്താരാഷ്ട്ര വില ഉയർന്നുനിൽക്കുന്നതിനാൽ ആഭ്യന്തര വില ഇനിയും വർദ്ധിച്ചേക്കും.

നവരാത്രി, ദീപാവലി ഉത്സവകാലം എത്തിയതോടെ കുരുമുളക് വിലയും കുതിച്ചു. രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് എട്ട് രൂപയുടെ വർദ്ധനയാണുണ്ടായത്. മസാല കമ്പനികൾക്ക് നൽകാൻ വ്യാപാരികളുടെ കൈവശം ആവശ്യത്തിന് സ്റ്റോക്കില്ലാത്തതും രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് ഇറക്കുമതിയിൽ വ്യവസായികൾക്ക് താത്പര്യം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. ഡിസംബറിലേ വിളവെടുപ്പ് ആരംഭിക്കൂ. കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെയും ബാധിച്ചേക്കുമെന്നതിനാൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കുരുമുളക് അന്താരാഷ്ട്ര വില(ടണ്ണിന്)

ഇന്ത്യ -7650 ഡോളർ

ശ്രീലങ്ക- 6650 ഡോളർ

വിയറ്റ്നാം - 6300 ഡോളർ

ബ്രസീൽ -6000 ഡോളർ

ഇന്തോനേഷ്യ- 6700 ഡോളർ

English Summary

Rubber prices in Kerala have surged by 8 rupees per kilogram, reaching 285.50 rupees, driven by floods in Thailand disrupting tapping and reduced domestic production due to climate change. Pepper prices also rose by 8 rupees per kilogram in two weeks, affected by low stock and decreased import interest, with further increases expected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAILAND FLOODS, INTERNATIONAL RUBBER PRICE, RUBBER PRICE HIKE, PEPPER PRICE INCREASE, KERALA RUBBER MARKET VERSION 3.0 COPYRIGHT © 2021 NEWSTRACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE