തലയിലെ പേനും താരനും പലരെയും അലട്ടുന്ന പ്രധാന പ്രശനങ്ങളിലൊന്നാണ്. ഇതിനായി വിപണിയിൽ നിരവധി ഉല്പന്നങ്ങൾ ലഭ്യമാണെങ്കിലും വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇവയ്ക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയും. നിരന്തരം കെമിക്കൽ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാളും ഉത്തമമാണ് ഇത്തരത്തിലുള്ള പൊടിക്കൈകൾ.
പലതരത്തിലുള്ള എളുപ്പ വിദ്യകൾ ഉണ്ടെങ്കിലും ഏറെ പ്രചാരത്തിലുള്ള ഒന്നാണ് വെളിച്ചെണ്ണയ്ക്കൊപ്പം പച്ചക്കർപ്പൂരം ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ തലമുടിയിലും തലയോട്ടിയിലും ഈർപ്പം നിലനിർത്താൻ സഹായിക്കും. അതേസമയം, കർപ്പൂരത്തിന് ശക്തമായ ഗന്ധവും തണുപ്പ് അനുഭവപ്പെടുന്ന സ്വഭാവവുമുണ്ട്. ഈ പ്രത്യേകതകൾ കൊണ്ടാണ് പേനിനും താരനും പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നതിന് കാരണം.
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേക്ക് പൊടിച്ച പച്ചക്കർപ്പൂരം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചുസമയത്തിന് ശേഷം അകലം കുറഞ്ഞ ചീർപ്പ് ഉപയോഗിച്ച് നന്നായി ചീകുക. പച്ചക്കർപ്പൂരത്തിന്റെ രൂക്ഷ ഗന്ധം പേനിനെ തുരത്താൻ സഹായിക്കും. ഒപ്പം വെളിച്ചെണ്ണയിലെ ഈർപ്പവും കർപ്പൂരത്തിന്റെ തണുപ്പും താരൻ കുറയ്ക്കാനും സഹായിക്കും.
കർപ്പൂരം നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ആദ്യം ചെറിയ ഭാഗത്ത് ഉപയോഗിച്ച് ചർമ്മത്തിൽ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ തലയോട്ടിയിൽ ഉപയോഗിക്കാവൂ. ആഴ്ചയിലൊരിക്കലാണ് വെളിച്ചെണ്ണയും പച്ചക്കർപ്പൂരവും അടങ്ങിയ മിശ്രിതം തലയോട്ടിയിൽ പുരട്ടേണ്ടത്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയണം.
A home remedy for lice and dandruff involves applying a mixture of green camphor and coconut oil to the scalp weekly. Coconut oil provides moisture, while camphor's strong aroma repels lice and its cooling properties help reduce dandruff. Users are advised to perform a patch test due to potential skin sensitivity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |