SignIn
Kerala Kaumudi Online
Monday, 02 November 2026 1.48 PM IST

മുടി വേഗത്തിൽ ഇടതൂർന്ന് വളരും; കുളിക്കുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി

beauty
പ്രതീകാത്മക ചിത്രം

മുടി വളരാൻ തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് പണ്ടുകാലം മുതലുള്ള ശീലമാണ്. ഇതിനായി വെളിച്ചെണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഇതിനോടൊപ്പം മുടി വളരാൻ സഹായിക്കുന്ന പച്ചിലകളും ചേർത്ത് കാച്ചിയ എണ്ണയും തയ്യാറാക്കാറുണ്ട്. മാത്രമല്ല, പലരും ഉപയോഗിക്കുന്ന രീതിയും സമയവും വ്യത്യസ്‌തമാണ്. സത്യത്തിൽ മുടിയിൽ എണ്ണ തേക്കാൻ കൃത്യമായ സമയമില്ല. നിങ്ങൾ തേക്കുന്ന എണ്ണ, അതിലെ ചേരുവകൾ, എത്രസമയം തലയിൽ വയ്‌ക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാവും അതിന്റെ ഫലം.

ഭൂരിഭാഗംപേരും കുളിക്കുന്നതിന് 30 മിനിട്ട് മുമ്പാണ് എണ്ണ പുരട്ടുന്നത്. ഇത് എണ്ണ തലമുടിയിൽ പ്രവ‌ർത്തിക്കാൻ ആവശ്യമായ സമയമാണ്. ഇതിൽ കൂടുതൽ സമയം എണ്ണ പുരട്ടിയാൽ തലയിൽ നീരിറങ്ങുന്നതിനും ജലദോഷം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. മാത്രമല്ല, തലയോട്ടിയിൽ ചൊറിച്ചിൽ, താരൻ എന്നിവ വരാനും സാദ്ധ്യതയുണ്ട്. അതിനാൽ, വളരെ കുറച്ച് സമയം മാത്രം എണ്ണ പുരട്ടി ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയിൽ എണ്ണമയം നിലനിർത്തുന്നതും താരൻ വരാൻ കാരണമാകും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ മാത്രം എണ്ണ പുരട്ടുന്നതാണ് ഉത്തമം.

മാത്രമല്ല, മുടി കഴുകുന്നതിന് പ്രത്യേകിച്ച് സമയമില്ല. രാവിലെയോ രാത്രിയോ നിങ്ങൾക്ക് ഇഷ്‌ടമുള്ളപ്പോൾ മുടി കഴുകാം. കുളിച്ച് മുടി നന്നായി ഉണക്കിയശേഷം മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മുടി പൊട്ടിപ്പോകാനും താരൻ വരാനും കാരണമാകും.

English Summary

Applying oil to the hair is a traditional hair care practice. Experts suggest that applying oil around 30 minutes before washing may be sufficient. Leaving oil on the scalp for too long can cause itching and dandruff in some people. Hair can be washed in the morning or evening, but it is important to dry it properly before sleeping.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR OILING TIPS, BEST TIME TO APPLY HAIR OIL, HAIR GROWTH TIPS MALAYALAM, HAIR OIL BENEFITS, MUDI VALARAN ENNA THEKKUNNA REETHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE