സൗന്ദര്യ സങ്കൽപ്പത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കണ്ണുകൾ. ഭംഗിയുള്ള കണ്ണുകൾ എന്നും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തും. അതുകൊണ്ട് തന്നെ കണ്ണിനെ കൂടുതൽ മനോഹരമാക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. ഇപ്പോഴിതാ നിത്യേനയുള്ള മേക്കപ്പിൽ ചെറിയൊരു മാറ്റം വരുത്തി കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന ഒരു ലളിതമായ ബ്യൂട്ടി ഹാക്ക് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്.
വർഷങ്ങളായി തന്റെ മേക്കപ്പിന്റെ ഭാഗമായ ഈ രഹസ്യം താരം ലണ്ടനിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വെളിപ്പെടുത്തിയത്. തന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ജബ് തക് ഹേ ജാൻ' ചിത്രീകരണത്തിനിടെയാണ് താൻ ഈ വിദ്യ പഠിച്ചതെന്ന് കത്രീന പറഞ്ഞു. കേൾക്കുമ്പോൾ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഇത് തന്റെ സൗന്ദര്യത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്നും കത്രീന വ്യക്തമാക്കി.
ഇതിനായി കൺമഷി, കറുത്ത ഐഷാഡോ, ഒരു ഫ്ലാറ്റ് ബ്രഷ് എന്നിവ മാത്രമാണ് ആവശ്യമെന്ന് താരം പറയുന്നു. ഇനി ആദ്യം സാധരണ ഉപയോഗിക്കുന്ന കൺമഷി കണ്ണിന്റെ മുകളിലും താഴെയുമായി എഴുതണം. ശേഷം ഒരു ഫ്ലാറ്റ് മേക്കപ്പ് ബ്രഷ് ഉപയോഗിച്ച് അതിൽ അൽപ്പം കറുത്ത ഐഷാഡോ പുരട്ടണം. പിന്നീട് ഈ ബ്രഷ് ഉപയോഗിച്ച് കൺമഷി എഴുതിയ വരയ്ക്ക് മുകളിലൂടെ ഐഷാഡോ പതുക്കെ ഒന്നുകൂടി എഴുതണം. കൺമഷി മാത്രം ഉപയോഗിക്കുന്നതിന് പകരം അതിന് മുകളിൽ ഐഷാഡോ കൂടി ഇടുന്നത് കണ്ണുകൾക്ക് കൂടുതൽ ഭംഗിയും തീവ്രതയും നൽകാൻ സഹായിക്കുമെന്ന് കത്രീന പറഞ്ഞു.
മാത്രമല്ല കൺമഷി പടരാതിരിക്കാനും കൂടുതൽ സമയം നിലനിൽക്കാനും ഈ രീതി സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു. മേക്കപ്പ് മാത്രമല്ല തന്റെ ചർമ്മസംരക്ഷണവും വളരെ ലളിതമാണെന്ന് കത്രീന കൂട്ടിച്ചേർത്തു. ഫേസ്‌മാസ്കുകളും ഫേസ് സിറവുമാണ് സാധാരണ ഉപയോഗിക്കുന്നതെന്നും താരം വെളിപ്പെടുത്തി. ഒരൊറ്റ രാത്രികൊണ്ട് ചർമ്മത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന രീതിയിലുള്ള പരസ്യങ്ങളിലും ഉൽപ്പന്നങ്ങളിലും തനിക്ക് വിശ്വാസമില്ലെന്നും കൃത്യമായ പരിചരണവും സ്ഥിരതയുമാണ് ചർമ്മത്തിന് ഏറ്റവും നല്ലതെന്നും കത്രീന കൈഫ് അഭിപ്രായപ്പെട്ടു.
Bollywood actress Katrina Kaif unveiled a simple eye makeup hack using kohl and black eyeshadow for enhanced beauty. She shared this technique, learned during 'Jab Tak Hai Jaan' filming, at a London event. Kaif explained this method provides greater intensity and prevents kajal from smudging, ensuring long-lasting, striking eye makeup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |