ഏത് പ്രായക്കാരെയും ബാധിക്കുന്ന പ്രശ്നമാണ് നര. ചിലർക്ക് നര ഇഷ്ടമാണെങ്കിലും മറ്റുചിലർ ഇതിനെ ഒരു സൗന്ദര്യപ്രശ്നമായിട്ടാണ് കാണുന്നത്. അതിനാൽ വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകൾ ഇവർ ഉപയോഗിക്കുന്നു. എന്നാൽ, കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഈ ഡൈകൾ അലർജി, മുടികൊഴിച്ചിൽ, മുടിപൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ഇത്തരം പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം.
തേങ്ങ - ചെറിയ കഷ്ണങ്ങളാക്കിയത്
കറിവേപ്പില - രണ്ട് തണ്ട്
കാപ്പിപ്പൊടി - രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ/വെള്ളം - ആവശ്യത്തിന്
അരിഞ്ഞെടുത്ത തേങ്ങ ഇരുമ്പ് ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കുക. നിറം മാറുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വറുക്കണം. വീണ്ടും നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക. നന്നായി തണുത്ത കൂട്ടിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് പൊടിക്കണം. ശേഷം ഈ കൂട്ട് ഒരു ബൗളിലേക്ക് മാറ്റി വെളിച്ചെണ്ണയോ വെള്ളമോ ചേർത്ത് യോജിപ്പിക്കുക.
മുടിയിൽ നരയുള്ള ഭാഗത്ത് നേരത്തേ തയ്യാറാക്കിയ മിശ്രിതം പുരട്ടി 30 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. വീര്യം കൂടിയ ഷാംപൂ ഇതിനായി ഉപയോഗിക്കാൻ പാടില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഡൈ പുരട്ടുന്നത് മികച്ച ഫലം തരും. നര പൂർണമായും മാറുന്നതോടെ ക്രമേണ ഇതിന്റെ ഉപയോഗവും കുറയ്ക്കാവുന്നതാണ്.
This article shares a homemade hair dye recipe using coconut, curry leaves, coffee powder, and coconut oil or water. The mixture is applied to grey hair for 30 minutes before washing. It is presented as a natural alternative to chemical dyes, which may cause allergic reactions and hair damage. However, its effectiveness in permanently covering grey hair is not scientifically established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |