SignIn
Kerala Kaumudi Online
Sunday, 01 November 2026 6.13 PM IST

പാടുകളും കരിവാളിപ്പും മാറി മുഖം തിളങ്ങും: പരീക്ഷിക്കൂ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഈ ഫേസ്‌പാക്കുകൾ

potato-facepack
പ്രതീകാത്മക ചിത്രം

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മത്തിലെ കറുത്തപടുകൾ,​ കരിവാളിപ്പ് എന്നിവ മാറ്റാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത വഴിയാണ് ഉരുളക്കിഴങ്ങ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,​ ഇരുമ്പ്,​ ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ചർമ്മത്തിന്റെ ആവശ്യാനുസരണം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഉരുളക്കിഴങ്ങ് ഫേസ്‌പാക്കുകൾ പരിചയപ്പെടാം.

ഉരുളക്കിഴങ്ങ് തൈര് ഫേസ്‌പാക്ക്

ചർമ്മത്തിന് നിറം നൽകാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്ന ഫേസ്‌പാക്കാണിത്. തിളക്കമുള്ള ചർമ്മത്തിന് ഈ ഫേസ്പാക്കാണ് ഏറ്റവും മികച്ചത്. ആദ്യം രണ്ട് ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം മുഖത്തും കഴുത്തിലും പുരട്ടണം. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയാം.

ഉരുളക്കിഴങ്ങ് നാരങ്ങാനീര് ഫേസ്‌പാക്ക്

കറുത്ത പാടുകളും കരുവാളിപ്പും മാറാൻ ഉരുളക്കിഴങ്ങും നാരങ്ങാനീര് ഫേസ്‌പാക്ക് മികച്ചതാണ്. എണ്ണമയമുള്ള ചർമ്മക്കാർക്കും മുഖത്ത് കറുത്ത പാടുകൾ ഉള്ളവർക്കും ഇത് വളരെ ഫലപ്രദമാണ്. രണ്ട് ടീസ്‌പൂൺ ഉരുളക്കിഴങ്ങ് ജ്യൂസിലേയ്ക്ക് രണ്ട് ടീസ്‌പൂൺ നാരങ്ങാനീരും അര ടീസ്‌‌പൂൺ തേനും കൂടി ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

ഉരുളക്കിഴങ്ങ് തക്കാളി ഫേ‌സ്‌പാക്ക്

മുഖക്കുരു മാറാൻ ഏറ്റവും മികച്ച ഫേസ്‌പാക്കാണിത്. അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാനും ബാക്ടീരിയകളെ അകറ്റി മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒരു ടേബിൾ സ്‌പൂൺ ഉരുളക്കിഴങ്ങ് ജ്യൂസിലേയ്ക്ക് ഒരു ടേബിൾ സ്‌‌പൂൺ തക്കാളി ജ്യൂസും ഒരു ടീസ്‌പൂൺ തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മുഖക്കുരുവുള്ള ഭാഗങ്ങളിലുൾപ്പെടെ തേച്ചുപിടിപ്പിക്കണം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

ഉരുളക്കിഴങ്ങ് മഞ്ഞൾ ഫേസ്‌പാക്ക്

ചർമ്മത്തിന് മൃദുത്വം ലഭിക്കാൻ ഇത് മികച്ച പ്രതിവിധിയാണ്. ഉരുളക്കിഴങ്ങ് പേസ്റ്റിലേയ്ക്ക് അര ടീസ്‌പൂൺ കസ്തൂരി മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്ര് വയ്ക്കണം. പിന്നീട് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യണം.

(പ്രകൃതിദത്ത ചേരുവകൾ ആണെങ്കിലും ഫേസ്‌പാക്ക് മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് കൈയിലോ കഴുത്തിലോ അൽപ്പം പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക)​

English Summary

A Malayalam news article highlights potatoes as a natural and effective ingredient for enhancing skin beauty and health. Rich in Vitamin C, iron, and antioxidants, potatoes aid in removing dark spots, reducing tanning, and promoting a healthy glow. The report details several homemade potato-based face packs, combining them with ingredients like curd, lemon, tomato, and turmeric, to address various skin concerns including acne and dullness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POTATO FACEPACK, POTATO FOR GLOWING SKIN, NATURAL FACEPACK REMEDY, REMOVE DARK SPOTS NATURALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE