SignIn
Kerala Kaumudi Online
Sunday, 04 October 2026 11.32 PM IST

കുറച്ച് ഉലുവ മാത്രം മതി; എത്ര നരച്ച മുടിയും മിനിറ്റുകൾക്കുള്ളിൽ കറുപ്പിക്കാം

hair
പ്രതീകാത്മകചിത്രം

മിക്കവരെയും അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാല നര. പ്രായം കൂടുന്നതിന് മുൻപ് മുടിയിൽ വെള്ളിനിറം പടരുന്നത് പലരെയും ആത്മവിശ്വാസത്തെ പോലും ബാധിച്ചേക്കാം. പാരമ്പര്യം, സമ്മർദ്ദം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങി പല ഘടകങ്ങളും അകാല നരയ്ക്ക് കാരണമാകാം. നരച്ച മുടി മറയ്ക്കാൻ പലരും ഹെയർ ഡൈയും കെമിക്കൽ ട്രീറ്റ്‌മെന്റുകളും ആശ്രയിക്കാറുണ്ട്. എന്നാൽ ഇത് കാലക്രമേണ മുടിക്ക് ദോഷം ചെയ്യുന്നുവെന്ന് മനസിലാക്കുക. എപ്പോഴും പ്രകൃതിദത്തരീതിയിൽ അകാല നര അകറ്റുന്നതാണ് നല്ലത്. അത്തരത്തിലൊരു മാർഗം പരീക്ഷിച്ചാലോ?

ആവശ്യമായ സാധനങ്ങൾ

  • ഉള്ളിത്തൊലി
  • ഉലുവ
  • വെളിച്ചെണ്ണ
  • വിറ്രാമിൻ ഇ ക്യാപ്സൂൾ
  • ബദാം

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ബദാം, ഉള്ളിത്തൊലി, ഉലുവ എന്നിവ ചേർത്ത് അടച്ച് വറുക്കുക, ഇവ കറുത്ത നിറത്തിലായശേഷം തണുക്കാൻ വയ്ക്കണം. ഇനി ഇത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കാം. തയ്യാറാക്കിയ പൊടിയിൽ നിന്ന് മൂന്ന് ടീസ്‌പൂൺ എടുത്ത് അതിലേക്ക് വിറ്രാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കുക. കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിക്കാം. എണ്ണമയം ഇല്ലാത്ത മുടിയിഴകൾ പലതായി തിരിക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം മുടിയിഴകളിൽ പുരട്ടി 30 മിനിറ്റിന് ശേഷം വിര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകിക്കളയാം.

(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ഏതെങ്കിലും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിന് മുമ്പ് അലർജി ഉൾപ്പെടെയുള്ള വ്യക്തിഗത ആരോഗ്യപ്രശ്നങ്ങൾ പരിഗണിക്കുക. ശിരോചർമ്മത്തിൽ അസ്വസ്ഥതയോ അലർജിയോ അനുഭവപ്പെടുന്ന പക്ഷം ഉപയോഗം നിർത്തി ഡോക്ടറുടെയോ വിദഗ്ധന്റെയോ നിർദേശം തേടുക.)

English Summary

Premature greying is a common beauty concern that can affect confidence. Genetics, stress, lack of sleep, nutritional deficiencies and lifestyle changes may contribute to early greying. The article discusses a natural hair-care mixture made using onion peels, fenugreek, coconut oil, vitamin E capsules and almonds, along with instructions on how to prepare and apply it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PREMATURE GREY HAIR, അകാല നര, NATURAL HAIR CARE, GREY HAIR REMEDY, HAIR CARE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE