SignIn
Kerala Kaumudi Online
Monday, 19 October 2026 12.58 PM IST

ഭംഗിയും കട്ടിക്കറുപ്പുമുള്ള പുരികം വേണോ?​ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

eyebrows
പ്രതീകാത്മക ചിത്രം

നല്ല കട്ടിക്കറുപ്പ് പുരികമുള്ളവരെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. പക്ഷെ എല്ലാവർക്കും ഇങ്ങനെയുള്ള പുരികം ലഭിക്കണമെന്നില്ല. പുരിക വളർച്ചയ്ക്കായി പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും അവ മിക്കപ്പോഴും പൂർണമായും ഫലംകാണണമെന്നില്ല. എന്നാൽ വീട്ടിൽതന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് നല്ല കറുത്ത കട്ടിയുള്ള പുരികം സ്വന്തമാക്കാം. അതിനുള്ള ചില പ്രകൃതിദത്തമായ മാർഗങ്ങൾ പരിചയപ്പെടാം.

ആവണക്കെണ്ണ

നല്ല കറുപ്പുനിറത്തോടുകൂടിയ കട്ടിയുള്ള പുരികത്തിന് ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് പുരികം വേഗത്തിൽ വളരാൻ സഹായിക്കുന്നു. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അൽപ്പം ആവണക്കെണ്ണ പുരികത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്താൽ മാത്രം മതി.

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ

വെളിച്ചെണ്ണയോ ഒലിവ് ഓയിലോ പുരികത്തിൽ പുരട്ടുന്നതും നല്ലതാണ്. ഇത് പുരികത്ത് പുരട്ടി രാത്രി മുഴുവൻ വയ്ക്കുകയോ അല്ലെങ്കിൽ 15-20 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയുകയോ ചെയ്യാം.

കറ്റാർ വാഴ ജെൽ

നല്ല കട്ടിയുള്ള പുരികത്തിന് ഏറ്റവും അനുയോജ്യമായ പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ ജെൽ. കറ്റാർ വാഴ ജെൽ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിവേരുകൾക്ക് പോഷണം നൽകുകയും വളർച്ച കൂട്ടുകയും ചെയ്യുന്നു.

ഉള്ളിനീര്

മുടിയുടെ പ്രധാന ഘടകമായ 'കെരാട്ടിൻ' എന്ന പ്രോട്ടീൻ നിർമാണത്തിന് സൾഫർ അത്യാവശ്യമാണ്. ഇത് മുടിവേരുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

ഉള്ളിനീരിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് പുരികം കട്ടിയോടെയും വേഗത്തിലും വളരാൻ സഹായിക്കും. ഇത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

സമീഹൃത ആഹാരം

ബയോട്ടിൻ, അയേൺ, വിറ്റാമിൻ എ, ഇ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.

(മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്. നിങ്ങളുടെ ചർമ്മത്തെക്കുറിച്ചോ ചർമ്മാരോഗ്യത്തെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും സംശയങ്ങൾക്ക് എല്ലായ്പ്പോഴും ബന്ധപ്പെട്ട ഡോക്ടറുടെ മാർഗനിർദ്ദേശം തേടുക.)​

English Summary

Discover natural home remedies to achieve thicker, darker eyebrows using simple ingredients available at home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THICK EYEBROWS TIPS, EYEBROWS BEAUTY TIPS, HOME BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE