ഒരു സംരംഭകൻ ആകണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. എന്നാൽ അതിന് നല്ല വഴികളും മൂലധനവുമാണ് പലരുടെയും പ്രശ്നം. പക്ഷേ ഒരു ലക്ഷം രൂപ മാത്രം മുടക്കി നല്ല ബിസിനസുകൾ ആരംഭിക്കാമെന്ന് പലർക്കും അറിയില്ല. ഗ്രാമങ്ങളിൽ കന്നുകാലി വളർത്തൽ നല്ലൊരു ഓപ്ഷനാണ്. രണ്ടോ നാലോ പശുക്കളെയോ എരുമകളെയോ ഉപയോഗിച്ച് ആരംഭിച്ചാൽ പാൽ, തൈര്, പനീർ, നെയ്യ് എന്നിവ വിറ്റ് മികച്ച വരുമാനം തന്നെ നേടാം.
ഗ്രാമങ്ങളിൽ പ്രകൃതിവിഭവങ്ങൾ കൂടുതലാണ് അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടാം. ഉൽപന്നങ്ങൾ ഗ്രാമത്തിൽ മാത്രമല്ല നഗരത്തിലും വിൽപന നടത്താൻ കഴിയും. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന മറ്റൊരു സംരംഭമാണ് ആട് വളർത്തൽ. 10 മുതൽ 15 വരെ ആടുകളെ ഉപയോഗിച്ച് ഇത് തുടങ്ങാം. പാൽ, ആട്ടിൻകുട്ടികൾ, മാംസം എന്നിവ വിൽക്കുന്നതിലൂടെ നല്ല ലാഭം ലഭിക്കും. വർഷം മുഴുവനും ഇവയ്ക്ക് ആവശ്യക്കാർ ഉള്ളതിനാൽ കൃത്യമായ വിപണന തന്ത്രങ്ങൾ സ്വീകരിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വരുമാനം നേടാൻ സാധിക്കും.
കോഴി വളർത്തൽ ബിസിനസിലൂടെയും വലിയ ലാഭം നേടാം. 200 മുതൽ 500 വരെ കോഴികളെ ഉപയോഗിച്ച് ഈ സംരംഭം ആരംഭിക്കാം. സീസണിനനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കാനും കഴിയും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ ലാഭം വർദ്ധിപ്പിക്കാം.
ഗ്രാമങ്ങളിൽ എപ്പോഴും ആവശ്യക്കാരുള്ള ഒന്നാണ് ഫ്ലോർ മില്ല് (മാവ് പൊടിക്കുന്ന മില്ല് ). 40,000 മുതൽ 60,000 രൂപ വരെ മുടക്കി ഒരു മെഷീൻ വാങ്ങിയാൽ ദിവസവും 500 മുതൽ 15000 രൂപ വരെ വരുമാനം നേടാം. ഗോതമ്പിനും അരിക്കുമൊപ്പം സുഗന്ധവ്യജ്ഞനങ്ങളും പൊടിച്ചു നൽകാൻ തുടങ്ങിയാൽ വരുമാനം ഇനിയും വർദ്ധിപ്പിക്കാം. തുളസി, വേപ്പ്, നെല്ലിക്ക തുടങ്ങിയ ഔഷധസസ്യങ്ങൾ കൃഷി ചെയ്തുകൊണ്ട് വലിയ വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്ക് മാത്രം മതി. പരമ്പരാഗതമായി ഇവ ചെയ്യുന്നവർ ഗ്രാമത്തിലുണ്ടെങ്കിലും വിപണി, കാലാവസ്ഥ മുതലായ വിവിധ ഘടങ്ങൾ കൂടി അറിഞ്ഞുതന്നെവേണം ഇവയുടെ വിപണനം.
Starting a business does not always require a huge investment. Several small business opportunities can be explored with an investment of around ₹1 lakh, particularly in rural areas. Dairy farming, goat rearing and poultry farming are potential options for aspiring entrepreneurs. Selling milk and dairy products, goat milk, meat and poultry products can help generate income, depending on market demand and operating costs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |