SignIn
Kerala Kaumudi Online
Monday, 21 September 2026 12.01 PM IST

ഭർത്താവിന്റെ ആ വാക്കുകൾ വലിയ ട്രാപ്പാണ്, വീഴല്ലേ! സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്ത്

fb-post

സ്വന്തമായി ഒരു ജോലിയോ, സമ്പാദ്യമോ ഇല്ലാത്ത സ്ത്രീകൾക്ക് ഭർത്താവിന്റെയോ മക്കളുടെയോ മുൻപിൽ യാതൊരു വിലയും ഉണ്ടാവില്ലെന്ന് പലരും പറയാറുള്ള കാര്യമാണ്. നിനക്കുള്ള സ്വത്ത് വിറ്റ് കാറോ, വീടോ ഒക്കെ വാങ്ങാമെന്ന് പറയുന്ന ഒരുപാട് ഭർത്താക്കന്മാർ നമ്മുടെ സമൂഹത്തിലുണ്ട്.

ഭർത്താക്കന്മാരുടെ ഈ വാക്ക് വലിയൊരു ട്രാപ്പാണ് എന്ന അഭിപ്രായവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് സി പിള്ള. തനിക്കുള്ളത് നഷ്ടപ്പെടാതെ നോക്കുക മാത്രമല്ല, അവകാശങ്ങളെക്കുറിച്ചു ബോധവതികൾ ആയിരിക്കുകയും വേണമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സാമ്പത്തിക റിസ്ക് എടുക്കുമ്പോൾ, അല്ലെങ്കിൽ റിസ്കുള്ള ബിസിനസ്സ് തുടങ്ങുമ്പോൾ ഒക്കെ സ്വന്തം വസ്തുവകകൾ സുരക്ഷിതമായി വച്ച്, ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.

പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു.

'മുത്തെ, നമുക്ക് നിൻ്റെ നാട്ടിലെ നിനക്കുള്ള വീതം ഒക്കെ വിറ്റ്, ഇവിടെ കുറച്ചു സ്ഥലം വാങ്ങാം'

അല്ലെങ്കിൽ

"വടക്കേലെ നിൻ്റെ സ്‌ഥലം വിറ്റ് നമുക്ക് കാറു വാങ്ങാം"

എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പാണ്.

നിങ്ങളുടെ സാമ്പത്തികം മാത്രമല്ല, സ്വാതന്ത്ര്യം കൂടി ഒരു പക്ഷെ അതോടു കൂടി ചിറകരിയ പ്പെടുകയാണ്.

ഇനി അഥവാ സ്ഥലം വിറ്റ് പുതിയതായി വാങ്ങുകയാണെങ്കിൽ അത് സ്വന്തം പേരിൽ വാങ്ങാനും സ്ത്രീകൾ ശ്രമിക്കണം.

സ്വന്തമായി ജോലി, ആസ്തി, സാമ്പത്തികം ഒക്കെ ഉണ്ടെങ്കിലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ.

ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം.

അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.

ഇറക്കിവിട്ടാൽ, സ്വന്തം ഇഷ്ടത്തോടെ ഇറങ്ങേണ്ടി വന്നാൽ, മക്കൾക്ക് താൽപ്പര്യം നഷ്ടപ്പെട്ടാൽ ഒക്കെ ഒന്നുറങ്ങാനായി ഒരു ചെറിയ കൂരയ്ക്കുള്ള സ്ഥലം സ്വന്തം പേരിൽ ഇട്ടേക്കണം എപ്പോളും.

സന്തോഷം എന്നാൽ 'സ്വാതന്ത്ര്യം' ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യം? പിന്നെന്ത് സന്തോഷം?

Economic Freedom: A Woman’s Best Friend എന്ന് കേട്ടിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്ത്.

അതുകൊണ്ട് തനിക്കുള്ളത് നഷ്ടപ്പെടാതെ നോക്കുക മാത്രമല്ല, അവകാശങ്ങളെക്കുറിച്ചു ബോധവതികൾ ആയിരിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROPERTY, WOMAN, DRISHYAM 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE