കൊല്ലം : ചവറയിൽ വൃദ്ധയായ അമ്മയെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചവറ തട്ടാശേരിയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് ഇളയ മകനായ വേണു അമ്മയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കുന്ന ദൃശ്യം ഹോം നഴ്സാണ് പകർത്തിയത്. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും വേണു മർദ്ദനം തുടരുന്നതായി ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും വേണുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചവറ കെ.എം.എം.എല്ലിലെ തൊഴിലാളിയാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |