വാഷിംഗ്‌ടൺ: വിമാന യാത്രക്കിടെ തന്റെ മുഴുവൻ വസ്ത്രങ്ങളും അഴിച്ചുമാറ്റി അശ്ളീല പ്രവൃത്തികൾ ചെയ്ത യാത്രക്കാരി അറസ്റ്റിൽ. അമേരിക്കൻ എയർലൈൻസിന്റെ ഫ്ളൈറ്റ് എഎ 1779 വിമാനത്തിലാണ് സംഭവം നടന്നത്. വാഷിംഗ്‌ടണിൽ നിന്ന് മിയാമിലേയ്ക്ക് പോവുകയായിരുന്നു വിമാനം.
വിമാനം ടേക്ക് ഓഫ് ചെയ്ത് കുറച്ചുകഴിഞ്ഞപ്പോഴാണ് 9ഡി നിരയിലിരുന്ന ഒരു യാത്രക്കാരി വിവസ്ത്രയായിരുന്ന് അശ്ലീല പ്രവൃത്തികൾ ചെയ്യുന്നത് വിമാന ജീവനക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. ചുറ്റുമുള്ള യാത്രക്കാർ അമ്പരപ്പോടെ ഇത് കാണുന്നുണ്ടായിരുന്നു. തുടർന്ന് കോക്‌പിറ്റ് ക്രൂ ഇക്കാര്യം അമേരിക്കൻ എയർലൈൻസ് ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്ററിൽ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ പൊലീസ് ഗേറ്റിൽ കാത്തുനിൽക്കണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്തതും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മിയാമി ഡേഡ് ഷെരീഫ് ഓഫീസ് അന്വേഷണം നടത്തുകയാണ്.
എയർബസ് എ319 വിമാനത്തിന്റെ എഎ 1779 വിമാനത്തിലാണ് സംഭവം നടന്നത്. ബാൾട്ടിമോറിൽ നിന്ന് മിയാമിയിലേയ്ക്ക് പറക്കുന്ന വിമാനമാണിത്.
A female passenger was arrested for stripping naked and performing obscene acts on American Airlines Flight AA 1779 from Washington to Miami. Cabin crew alerted authorities after the incident, which occurred shortly after takeoff. Police met the flight upon landing and took the woman into custody. The Miami-Dade Sheriff's Office is investigating the matter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |