SignIn
Kerala Kaumudi Online
Monday, 02 November 2026 3.35 AM IST

വില്പനയിൽ വൻനഷ്ടം,​ പക്ഷേ ലാഭമായി നേടിയത് 30,106 കോടി രൂപ

money
പ്രതീകാത്മക ചിത്രം

കൊച്ചി: പെട്രോൾ, ഡീസൽ വിൽപ്പനയിൽ നഷ്ടം നേരിടുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് രണ്ടാം പാദത്തിൽ വമ്പൻ ലാഭം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവയുടെ സംയോജിത അറ്റാദായം ജൂലായ്–സെപ്തംബർ പാദത്തിൽ 30,106 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ സമാന പാദത്തേക്കാൾ 68.3 ശതമാനം വർദ്ധന. മുൻ പാദത്തിൽ 18,150 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തിയിരുന്നു.

കമ്പനികളുടെ ഉയർന്ന റിഫൈനിംഗ് മാർജിനും എണ്ണശേഖരത്തിന്റെ മൂല്യത്തിലുണ്ടായ നേട്ടവുമാണ് ലാഭക്കുതിപ്പിന് കരുത്തായത്. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്ന് കമ്പനികളും ചേർന്ന് നേടിയ 77,281 കോടി രൂപയുടെ വാർഷിക ലാഭത്തിന്റെ 39 ശതമാനത്തോളം ഒറ്റ പാദത്തിൽ നേടാനായി.

ഐ.ഒ.സിയാണ് ലാഭത്തിൽ മുന്നിൽ. കമ്പനിയുടെ അറ്റാദായം റെക്കാഡ് ഉയരമായ 21,630 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,610 കോടി രൂപയായിരുന്നു. എന്നാൽ ബി.പി.സി.എല്ലിന്റെ ലാഭം 22.5 ശതമാനം കുറഞ്ഞ് 4,993 കോടി രൂപയായി. എച്ച്.പി.സി.എല്ലിന്റെ ലാഭം ഒമ്പത് ശതമാനം താഴ്ന്ന് 3,483 കോടി രൂപയിലുമെത്തി.

67,900 കോടിയുടെ അണ്ടർ റിക്കവറി

പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാത്തതിനാൽ ഇന്ധനവിൽപ്പനയിലെ നഷ്ടവും ഗാർഹിക പാചകവാതക സബ്സിഡി കുടിശികയും കമ്പനികൾക്ക് വെല്ലുവിളിയാണ്. സെപ്തംബർ അവസാനം മൂന്ന് കമ്പനികളുടെയും ഇന്ധനവിൽപ്പനയിലെ അണ്ടർറിക്കവറി 67,900 കോടി രൂപയിലെത്തി. ഇതിൽ ഐ.ഒ.സിയുടെ പങ്ക് 32,506 കോടി രൂപയും ബി.പി.സി.എല്ലിന്റേത് 17,334 കോടി രൂപയും എച്ച്.പി.സി.എല്ലിന്റേത് 18,049 കോടി രൂപയുമാണ്. പാചകവാതക വിൽപ്പനയിലെ നഷ്ടം സെപ്തംബറിൽ സിലിണ്ടറിന് 184 രൂപയായിരുന്നത് ഒക്ടോബറിൽ 229 രൂപയായി.

English Summary

Public sector oil companies Indian Oil, BPCL, and HPCL posted a combined net profit of ₹30,106 crore in the July-September quarter, a 68.3% year-on-year increase. This surge, following a prior quarter loss, was primarily due to high refining margins, despite persistent under-recoveries from fuel sales.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALES DECLINE, PROFIT, PETROL PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE